Image

നോബല്‍ പ്രൈസ് ജേതാവും ഭാര്യയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

പി. പി. ചെറിയാന്‍ Published on 25 May, 2015
നോബല്‍ പ്രൈസ് ജേതാവും ഭാര്യയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
ന്യൂജേഴ്‌സി : 1994 ലെ നോബല്‍ പ്രൈസ് ജേതാവും പ്രശസ്ത മാത്തമാറ്റിഷ്യനുമായ ജോണ്‍ ഫോര്‍ബ്ഡ് നാഷ് ജൂനിയര്‍(86) ഭാര്യ അലീഷ (82) എന്നിവര്‍ ശനിയാഴ്ച രാത്രി കാറപകടത്തില്‍ മരിച്ചു.

ന്യൂജേഴ്‌സി ടൂര്‍ണ്‍ പൈക്കില്‍ ഇവര്‍ യാത്ര ചെയ്തിരുന്ന ടാക്‌സി കാര്‍ നിയന്ത്രണം വിട്ടു ഗാര്‍ഡ് റെയ്‌ലില്‍ ഇടിച്ചു. നാഷും, ഭാര്യയും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഭാര്യ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അധികം താമസിയാതെ നാഷും മരണത്തിനു കീഴടങ്ങി. ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചതായി കണ്ടില്ലെന്ന് സ്റ്റേറ്റ് പൊലീസ് ഡാര്‍ജന്റ് ഗ്രിഗറി വില്യംസ് പറഞ്ഞു.

പ്രിസ്റ്റണ്‍ യൂണിവേഴ്‌സിറ്റി മാത്തമാറ്റീഷനായ നാഷിന്റെ ജീവിത കഥയെ ആസ്വാദകമാക്കി നിര്‍മ്മിച്ച 'എ ബ്യൂട്ടി ഫുള്‍ മൈന്റ്' എന്ന സിനിമയുടെ നിര്‍മ്മാതാവ് റസ്സല്‍ ക്രൗണ്‍ ഇരുവരുടേയും മരണത്തില്‍ അനുശോചിച്ചു. നാഷും ഭാര്യയും സുന്ദരമായ മനസ്സിന്റേയും ഹൃദയത്തിന്റേയും ഉടമയായിരുന്നു എന്ന് റസ്സലിന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നു.

കാറിന്റെ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ പേരില്‍ കേസെടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ല. ഗ്രിഗറി പറഞ്ഞു.

നോബല്‍ പ്രൈസ് ജേതാവും ഭാര്യയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക