Image

ഹാജര്‍നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 24 May, 2015
ഹാജര്‍നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂളില്‍ ഈവര്‍ഷം ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. മെയ്‌ 24-ന്‌ രാവിലെ വി. കുര്‍ബാനയ്‌ക്കുശേഷം അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ഷാജു ചാമപ്പാറ എന്നിവര്‍ ചേര്‍ന്നാണ്‌ കുട്ടികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയതത്‌.

500 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 114 കുട്ടികളാണ്‌ ഈവര്‍ഷം എല്ലാ ഞായറാഴ്‌ചകളിലും വിശ്വാസ പരിശീലന ക്ലാസുകളില്‍ എത്തി നൂറുശതമാനം ഹാജരിനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്‌.

വിശ്വാസതീക്ഷണതയോടുകൂടി കുട്ടികളെ മതബോധന ക്ലാസുകളില്‍ എത്തിച്ച മാതാപിതാക്കളെ വികാരി ഫാ. തോമസ്‌ മുളവനാല്‍ അഭിനന്ദിച്ചു. മതബോധന സ്‌കൂള്‍ ഡയറക്‌ടര്‍മാരായ സജി പുതൃക്കയില്‍, മനീഷ്‌ കൈമൂലയില്‍, സി. സേവ്യര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി.
ഹാജര്‍നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക