Image

നര്‍മ്മ കഥ - ക്വട്ടേഷന്‍(ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 22 May, 2015
നര്‍മ്മ കഥ - ക്വട്ടേഷന്‍(ഫൈസല്‍  മാറഞ്ചേരി)
പുതുപുത്തന്‍ ഇന്നോവ വന്ന് മുന്നില്‍ ബ്രേക്കിട്ട് നിര്‍ത്തി.

വയറ്റീന്ന് ഒരു കാളലാ കാളി
ഏതാ കാലം 51 വെട്ട് വെട്ടിയതിന്റെ ചൂടും ചൂരും മാറിയിട്ടില്ല.

തലയില്‍ കെട്ടും ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച നാലു പേര്‍ മൂന്ന് ഡോറിലൂടെ ചാടിയങ്ങട്ട് ഇറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ച് ബേക്കിലെ ഡോറ് തുറന്ന് മൂന്ന് നാല് 'മടാള്‍' വലിച്ച് ഇങ്ങോട്ട് എടുത്ത്

ചായപ്പീടികയിലെ ബെഞ്ചുകളില്‍ പേപ്പറും നോക്കിയിരുന്ന പലരും വീട്ടിലെത്തി ഒരു ചായാക്കുംകൂടെ ഓഡറിട്ടു

മടാളെടുത്തവര്‍ തൊട്ടടുത്ത പറമ്പിലേക്ക് ഇപ്പം തീര്‍ത്ത് തരാം എന്ന മട്ടില്‍ ഒറ്റ പോക്ക്

കുഞ്ഞയമ്മാക്ക രണ്ടും കല്‍പ്പിച്ച് െ്രെഡവറെ അടുത്ത് ചെന്ന് ഒന്ന് മുരടനക്കി ഒരു ചോദൃം 'എന്താ മോനേ കാരൃം'

െ്രെഡവര്‍ 'എന്ത് കാര്യം  അവരുടെ പറമ്പിലെ തേങ്ങ ഇടാന്‍ ഇങ്ങളോട് ചോയിക്കണാ'

കുഞ്ഞയമ്മാക്കാടെ ആത്മഗതം

'തേങ്ങടാന്‍ ഇന്നോവേ തന്നെ വന്നൂടു ഹംമ്‌ക്കേ അനക്ക്'

'മന്‍ഷനെ പേടിപ്പിക്കാന്‍'

*****************
ഫൈസല്‍  മാറഞ്ചേരി
feedback :kangilayil@gmail.com

നര്‍മ്മ കഥ - ക്വട്ടേഷന്‍(ഫൈസല്‍  മാറഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക