Image

ആരോടും പരിഭവമില്ലാതെ ഡോ. സഹദേവന്‍ (കഥ: തോമസ്‌കുട്ടി വലിയമറ്റം, ഫിലദല്‍ഫിയ )

(കഥ: തോമസ്‌കുട്ടി വലിയമറ്റം) Published on 16 May, 2015
ആരോടും പരിഭവമില്ലാതെ ഡോ. സഹദേവന്‍ (കഥ: തോമസ്‌കുട്ടി വലിയമറ്റം, ഫിലദല്‍ഫിയ )
(ആരോരുമില്ലാതെ അനാഥനെപ്പോലെ അന്തരിച്ച കവി എ. അയ്യപ്പന്റെ ഓര്‍മ്മയില്‍)

കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച ഡോ. സഹദേവനു സ്വന്തം നാട്ടില്‍ മലയാളി അസോസിയേഷന്റെ പേരില്‍ പ്രത്യേക അവാര്‍ഡ് സമ്മാനിക്കുന്നു. ഒരു ഡോക്ടര്‍ എന്നനിലയില്‍ ശ്രദ്ധേയനും മുന്‍പ് പല അവാര്‍ഡുകളും നേടിയിട്ടുമുള്ള വ്യക്തിയാണു ഡോ. സഹദേവന്‍.
വേദിയില്‍ സ്ഥലത്തെ പ്രമാണിമാരും, രാഷ്ട്രീയക്കാരും സിനിമാക്കാരുമൊക്കെ. എല്ലാവര്‍ക്കും പല സാദ്രുശ്യം. 4-5 മാസം ഗര്‍ഭമുള്ളതുപോലുള്ള കുടവയറും, കഴുത്തില്‍ സ്വര്‍ണ്ണാഭരണങ്ങളും.  കുടുംബാംഗങ്ങളില്‍ വിലയേറിയ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയിരിക്കുന്ന ഭാര്യമാര്‍, കൗമാരക്കാര്‍ യുവാക്കള്‍, അങ്ങനെ പലരും. സെക്യൂരിറ്റി പ്രമാണിച്ച് പ്രവേശനം പാസ് മൂലം. ഈ ചടങ്ങില്‍ തന്നെ ഇവര്‍ പൈസയുണ്ടാക്കും. മെഗാ സ്‌പോണ്‍സേഴ്‌സ്, സ്‌പോണ്‍സേഴ്‌സ് അങ്ങനെ പലരും.
ഡോ. സഹദേവന്‍ വ്യത്യസ്ഥന്‍, രോഗദൃഢഗാത്രന്‍, ആറു അടിയിലേറെ ഉയരം. ഒട്ടിയ വയര്‍ ഐശ്വര്യമുള്ള മുഖം, കൗതുകമുള്ള സ്വപ്നങ്ങളുള്ള കണ്ണുകള്‍, കഥയും കവിതയും മോഹങ്ങളുമെല്ലാമുള്ള മനസ്സുള്ളവന്‍, നന്മയുള്ളവന്‍. മറ്റുള്ളവരോട് കരുണയുള്ളവന്‍. ഡോ.സഹദേവന്‍ വരാന്‍ ഇവര്‍ വെയിറ്റ് ചെയ്യുന്നു.
ഒടുവില്‍ അദ്ദേഹവുമെത്തി. മാസ്റ്റര്‍ ഓഫ് സെറിമണിയുടെ ആമുഖം. ഗാനങ്ങള്‍, ഡാന്‍സ് മൊത്തം കളര്‍ഫുള്‍.
വാതില്‍ക്കല്‍ പെട്ടെന്നു്  അലക്ഷ്യമായി വസ്ത്രം ധരിച്ച തലമുടി നീട്ടി വളര്‍ത്തി രുദ്രാക്ഷവും നീണ്ട ലോക്കറ്റുമിട്ട ഒരു മനുഷ്യന്‍. ഇവര്‍ ഇദ്ദേഹത്തെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. 65 വയസ്സ് പ്രായം.
പ്രസംഗത്തിനിടയില്‍ എല്ലാവരോടും നന്ദി പറയുതിനിടയില്‍ ഡോ. സഹദേവന്‍ പറഞ്ഞു. ഹേ.. അദ്ദേഹത്തെ കടത്തി വിടൂ. അദ്ദേഹം എന്റെ അതിഥിയാണ്. ഞാന്‍ വിളിച്ചിട്ടാണ് അദ്ദേഹം ഇവിടേക്ക് വന്നത്.
ഇഷ്ടപ്പെട്ടിട്ടല്ലെങ്കിലും സ്‌റ്റേജില്‍ തന്നെ അദ്ദേഹത്തിന് ഒരു കസേര നല്‍കി. പക്ഷെ അദ്ദേഹം വിസമ്മതിച്ചു. അദ്ദേഹം താഴെ മറ്റുള്ളവരുടെ കൂടെയിരുന്നു. മുഷിഞ്ഞ ഡ്രസ്.  വിയര്‍പ്പ് നാറ്റവും.  പലരും മാറിയിരിക്കുന്നു.
ആരോ ചോദിച്ചു നിങ്ങളാരാണു? ഒന്നു സൂക്ഷിച്ചു നോക്കിയിട്ടു അയാള്‍ പറഞ്ഞു.'നീ പോയ് മരിക്ക്, എന്നിട്ടു വീണ്ടും ജനിക്ക്, അങ്ങനെ പലവട്ടമാകുമ്പോള്‍ ഒരു പക്ഷേ നിനക്ക് എന്നെ മനസ്സിലാകും.'  ധിക്കാരത്തോടും കരുത്തോടും കൂടിയ മറുപടി. ആരോ പിറുപിറുക്കുന്നു. ഭ്രാന്തനാണെന്നാ തോന്നുന്നത്. ഡോ. സഹദേവന്‍ പ്രസംഗം തുടരുകയാണ്.
ഞാനിന്ന് ഇവിടെ എത്തിയത് ഈ സ്ഥാനങ്ങളും, ഈ അവാര്‍ഡുകളുമൊക്കെ എനിക്ക് ലഭിച്ചത് നിങ്ങളെല്ലാവരും അവഗണിച്ച ഈ മനുഷ്യന്‍ കാരണമാണ്. എന്നെ നിങ്ങള്‍ക്ക് പരിചയമുണ്ടോ, നിങ്ങള്‍ക്ക് ഇദ്ദേഹത്തെ പരിചയമുണ്ടോ, എന്നെനിക്ക് അറിയില്ല. ഇദ്ദേഹത്തിന്റെ കീശ പരിശാധിച്ചാല്‍ നിങ്ങള്‍ക്ക് പൈസ ഒന്നും കിട്ടില്ല. പക്ഷേ, പല കവിതകളും കഥകളും ഒക്കെ കിട്ടും. ഒന്നും പുറംലോകം കണ്ടിട്ടില്ല. ആരുമറിയാതെ പോകുന്ന ഒരു വലിയ മനുഷ്യനാണിദ്ദേഹം.
എനിക്ക് 7-8 വയസുള്ളപ്പോള്‍ എന്റെ വളര്‍ത്തച്ചന്‍ എന്നെ ഉപേക്ഷിച്ചു പോയി.  രണ്ടു മക്കളുള്ള അദ്ധേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു എന്റെ അമ്മ. അദ്ദേഹം ഒത്തിരി മദ്യപിച്ചിട്ടുണ്ടായിരുന്നു, തുടരെ തുടരെ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു.
അത്രയും നാള്‍ ഒരു ജേഷ്ഠസഹോദരനും ഒരു സഹോദരിയുമുള്ള ഒരു കുടുംബത്തിലെ ഒരമ്മയുടെ കൂടെ വളര്‍ന്നതായി എനിക്ക് ഓര്‍മ്മയുണ്ട്. ആ അമ്മ എന്നെ ഒത്തിരി സ്‌നേഹിച്ചിരുന്നു. ദാരിദ്ര്യവും ദുഃഖവും ആ അമ്മയെ ആവലാതിപ്പെടുത്തിയിരുന്നു. ഇത്രയുമൊക്കെയേ എനിക്ക് ഓര്‍മ്മയുള്ളൂ. . കോയമ്പത്തൂര്‍ ട്രെയിന്‍ സ്‌റ്റേഷന്‍ വരെ ഞങ്ങള്‍ ഒന്നിച്ച് ട്രെയിനില്‍ ഉണ്ടായിരുന്നു. വെളിയില്‍ ഇറങ്ങിയ അദ്ദേഹം ട്രെയിന്‍ നീങ്ങിയപ്പോള്‍ തിരിച്ച് വന്നില്ല. ഞാന്‍ പാളികളിലൂടെ നോക്കി. അദ്ദേഹം മനഃപൂര്‍വ്വം എന്നെ സ്വത്തിനു വേണ്ടി ഉപേക്ഷിക്കുകയായിരുന്നു. ഇതിനായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ വാങ്ങിത്തന്നത് എന്ന് ഞാന്‍ പിന്നീട് ഓര്‍ത്തു.
പട്ടണത്തില്‍ അലഞ്ഞ് തിരിഞ്ഞ് വിശന്നു കരഞ്ഞ ഞാന്‍ ക്ഷീണം കാരണം ഉറങ്ങിപ്പോയി. ഉറക്കമുണര്‍ന്ന എന്നെ ഒരു കൈ പിടിച്ച് എഴുന്നേല്‍പ്പിച്ചു. അന്ന് മുതല്‍ എനിക്ക് ഭക്ഷണവും തന്ന്  എന്നെ ഒരു അനാഥമന്ദിരത്തിലാക്കിയതും വല്ലോപ്പോഴുമൊക്കെ എന്നെ കാണാന്‍ വരുന്നതും ഈ മനുഷ്യനായിരുന്നു.
ഒരു വാശിയായിരുന്നു ജീവിക്കണമെന്ന്. ആരുടെയൊക്കെയോ ഔദാര്യം കൊണ്ട് ഞാന്‍ വളര്‍ന്നു.  ഡോക്ടറായി. ഇപ്പോള്‍ ഒരു സാഹിത്യകാരനുമായി. ദൈവത്തിന് നന്ദി പറയുന്നു ഈ ജീവിതത്തിന്.
കാരണം ഞാന്‍ വ്യത്യസ്തനായതും, ഞാനൊരു ചിന്തകനായതും, കഥകളും, കവിതകളും അങ്ങനെയെല്ലാം എന്നില്‍ നിന്ന് ജനിച്ചത് എന്റെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ്. ചെറുപ്പത്തില്‍ അനുഭവിച്ച ദുഃഖങ്ങള്‍ക്കും, ദുരിതങ്ങള്‍ക്കും, വേദനകള്‍ക്കും എല്ലാം ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.
അന്നത്തെ ദുഃഖങ്ങള്‍ ഇന്നെന്റെ പുണ്യമായി.
ഏത് സാഹചര്യത്തിലാണെങ്കിലും നാം ധൈര്യമായി ജീവിക്കണം. വെല്ലുവിളികളെ നേരിടണം. എനിക്ക് കുട്ടികളോട് പറയാനുള്ളത് ഡ്രീം ബിഗ്. സ്വപ്നങ്ങള്‍ കാണുക അവ സാഫല്യമണിയാനായി പ്രാര്‍ത്ഥിക്കുക. പ്രയത്‌നിക്കുക.
ദൈവത്തെ കാണുവാന്‍ നാം മുകളിലോട്ട് നോക്കണമെന്നില്ല. ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട് സ്പര്‍ശിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതിനുള്ള വിശ്വാസവും നന്മയുള്ള മനസ്സുമുണ്ടായാല്‍ മാത്രം മതി. ഇന്ന് അത്ഭുതങ്ങള്‍ കുറയുന്നതിന് കാരണം നമ്മുടെ വിശ്വാസം ഇല്ലായ്മ കൊണ്ടാണ്. പ്രാര്‍ത്ഥിക്കുക. വിശ്വസിക്കുക.
ഈ അവാര്‍ഡും പ്രതിഫലവും ഞാന്‍ ഈ മനുഷ്യന്റെ മുമ്പില്‍ സമര്‍ത്ഥിക്കുന്നു.
എല്ലാവരും, അദ്ദേഹത്തിലേക്ക് തിരിഞ്ഞപ്പോള്‍, ആ കസേര ശൂന്യമായിരുന്നു. ഡോ. സഹദേവന് പരിഭവമില്ല.
കുഞ്ഞുനാളില്‍ കൂടെ കളിച്ചുനടന്ന ആ പെങ്ങളെ കാണുവാന്‍ മോഹം. ഇപ്പോള്‍ കല്ല്യാണമൊക്കെ കഴിച്ച് മക്കളൊക്കെയായി ജീവിക്കുന്നുണ്ടാകും. സുന്ദരിയുമായിരിക്കും.
ഞാനെപ്പോഴും പുറകേ നടന്ന ആ സഹോദരന്‍ നല്ല ഒരു ഫുട്ബാള്‍ പ്ലെയര്‍ ആയിരുന്നു. ഞാന്‍ കൂടെ പോകുമായിരുന്നു. എന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നു.
എനിക്ക് കടലയും, മിഠായിയുമൊക്കെ വാങ്ങി തരുമായിരുന്നു. അദ്ദേഹത്തേയും കാണുവാന്‍ ആഗ്രഹം.
എങ്കില്‍ ഇനിയും അനേകം കഥകളും കവിതകളും എന്നില്‍ നിന്നുമുണ്ടാകും. ഡോ.സഹദേവന്‍ തുടര്‍ന്നു. പ്രസിദ്ധിക്ക് വേണ്ടിയല്ല ഞാന്‍ എഴുതിയത് അറിയാതെ എഴുതിയപ്പോയതാണ്. അങ്ങനെയേ സൃഷ്ടികള്‍ ജനിക്കൂ.
അതിന്  ജീവിതം വേണം, അനുഭവങ്ങള്‍ വേണം. ദാഹിക്കണം, വിശക്കണം, ദുഃഖിക്കണം.
Hands to the weak എന്ന പേരില്‍ ആതുരസേവനസംഘടന തുടങ്ങി വെച്ചിട്ടുണ്ട്. പത്തുപേര് കൂടി തുടങ്ങിയ ഒരു സംഘടനയാണ് ഇത്. കോടികളുടെ ആസ്തിയുണ്ട്. ഇതിന്റെ പ്രധാനലക്ഷ്യം നാട്ടിലുള്ള അനാഥ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ്. അത് നല്ല രീതിയില്‍ പോകുന്നു-അദ്ദേഹം പറഞ്ഞു നി
ര്‍ത്തി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക