Image

കുര്യന്‍ ചാക്കോ അറ്റ്‌ലാന്റയില്‍ നിര്യാതനായി

പി. പി. ചെറിയാന്‍ Published on 06 May, 2015
കുര്യന്‍ ചാക്കോ അറ്റ്‌ലാന്റയില്‍ നിര്യാതനായി
അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മാര്‍ത്തോമ ദേവാലയത്തിലെ സജീവ അംഗവും സ്‌നെല്വില്ലില്‍ സ്ഥിരതാമസവുമായുള്ള കുര്യന്‍ചാക്കോ ( ബേബി ) ഹൃദയാഘാതം മൂലം നിര്യാതനായി. മറിയാമ്മ കുര്യന്‍ ( അമ്മിണി ) ആണു ഭാര്യ.പാഡിമണ്‍ കീഴ്വായ്പൂരില്‍ പാറക്കാട്ട് വീട്ടില്‍ പരേതരായ ചാക്കോ  റേച്ചല്‍ ദമ്പതിമാരുടെ പുത്രനാണ്.

മദ്രാസിലെ ഔദ്യോഗിക ജീവിതത്തിനിടെ 1986ല്‍ ന്യൂയോര്‍ക്കില്‍ കുടിയേറിപ്പാര്‍ക്കുകയും യോങ്കേഴ്‌സില്‍ താമസിച്ച് സ്ടിവാര്‍ട്ട് സ്ടാമ്പിങ് കമ്പനിയില്‍ ജോലി നോക്കുകയുമായിരുന്നു. 2002ല്‍ അറ്റ്‌ലാന്റയിലേക്ക് കുടുംബസമേതം താമസം മാറുകയും മക്കളോടും കൊച്ചുമക്കളോടുമൊപ്പം കഴിഞ്ഞുവരികയുമായിരുന്നു.

സഹോദരങ്ങള്‍: പരേതനായ ജോര്‍ജ് ( തിരുവല്ല ), കുഞ്ഞൂഞ്ഞുകുട്ടി ( പാഡിമണ്‍ ), കുഞ്ഞൂഞ്ഞമ്മ ( പാലക്കാട് ) മക്കള്‍: ബിജു കുര്യന്‍ + ലില്ലിയന്‍ ( നോര്‍ത്ത് കരോളിന ), ജോസഫ് കുര്യന്‍ ( ബിനു ) + ലീന കുര്യന്‍ ( അറ്റ്‌ലാന്റ ), ബിന്‍സി ഷാജി + ഷാജി ജോര്‍ജ് ( ഒക്കലഹോമ )

കൊച്ചുമക്കള്‍: കാര്‌ലോസ്, റിച്ചി, ജാക്വിലിന്‍, സ്റ്റഫനി, ബിലിന്‍, ലിബിന്‍, ജോസിലിന്‍, ഷെറിന്‍, ഷോണ, ഷെല്ബി. പൊതു ദര്‍ശനം: വെള്ളിയാഴ്ച 5 മുതല്‍ 9 വരെ. Eternal Hills Funeral Home and Cemetery, 3594 Stone Mountain Hwy, Snellville, GA 30039. സംസ്‌കാര ശുശ്രൂഷ: ശനിയാഴ്ച്ച രാവിലെ അറ്റ്‌ലാന്റ മാര്‍ത്തോമാ ദേവാലയത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് തുടര്‍ന്ന് ഇറ്റെര്‍ണല്‍ ഹില്‍സില്‍ നടത്തും. Atlanta Mar Thoma Church, 775 Rays Rd, Stone Mountain GA 30083.

വ്യാഴാഴ്ച്ച ൈവകിട്ട് 7 ന് പരേതന്റെ ഭവനത്തില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കുന്നതാണ്.ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

ബിനു: 4045131003, ലീന: 6788604907.

കുര്യന്‍ ചാക്കോ അറ്റ്‌ലാന്റയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക