റാഞ്ചി: മലയാളി കന്യാസ്ത്രീ വല്‍സാ ജോണ്‍ ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട സംഭവത്തില്‍
ഏഴുപേരെ കസ്റ്റഡിയില്‍ എടുത്തതായി അന്വേഷണ സംഘത്തലവന് അറിയിച്ചു. കൊലപാതകത്തിന്
പിന്നില്‍ കല്‍ക്കരി ഖനിമാഫിയയാണെന്ന് സംശയിക്കുന്നതായും ഇതിന്റെ നിര്‍ണായക
തെളിവുകള്‍ കിട്ടിയതായും ഐജി അരുണ്‍ ഒറാവോണ്‍ പറഞ്ഞു.
കഴിഞ്ഞ
ചൊവ്വാഴ്ചയാണ് പച്ച്വാഡയില് സിസ്റ്റര്‍ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയ
അമ്പതോളം അക്രമികള്‍ സിസ്റ്ററെ കെട്ടിയിട്ട് ഇരുമ്പുദണ്ഡുകൊണ്ടു തലക്കടിച്ചു
കൊലപ്പെടുത്തിയത്.
ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയിലെ ഗ്രാമത്തില്‍
ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു സിസ്റ്റര്‍. ഇവിടെ
കല്‍ക്കരി ഖനനത്തിനായി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ ഇവരെ നിയമ
നടപടിയുള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ സിസ്റ്റര്‍ സ്വീകരിച്ചിരുന്നു. ഇതാണ് ഖനി
മാഫിയയെ പ്രകോപിതരായിക്കിയത്.