തിരുവനന്തപുരം: സിനിമാ നിര്‍മാതാക്കള്‍
നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. മന്ത്രി കെ.ബി.ഗണേഷ്കുമാറുമായി നടത്തിയ
ചര്‍ച്ചയെത്തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറാന് നിര്‍മാതാക്കള്‍
തീരുമാനിച്ചത്. സിനിമാരംഗത്തെ പ്രതിസന്ധി ഏതാനും ദിവസങ്ങള്‍ക്കം
പൂര്‍ണമായും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ചര്‍ച്ചകള്‍ക്കുശേഷം
ഗണേഷ്കുമാര് പറഞ്ഞു. സിനിമാരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതി
രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ ബാറ്റ നിലവിലുള്ള രീതിയില്‍ തുടരും. ബാറ്റ പരിഷ്കരണം
സംബന്ധിച്ച് പീന്നീട് തീരുമാനമെടുക്കുമെന്നും ഗണേഷ്കുമാര് അറിയിച്ചു.
നിര്‍മാണച്ചെലവ് ഉയരുന്നതില്‍ പ്രതിഷേധിച്ചാണ് സിനിമാ നിര്‍മാതാക്കളുടെ
സംഘടനയായ പൊഡ്യൂസേഴ്സ് അസോസിയേഷന് സമരം പ്രഖ്യാപിച്ചത്.