Image

പാലാ ഓണ്‍ വെബ്‌കോം ലോഞ്ചിംഗ്‌ മന്ത്രി കെ.എം മാണി നിര്‍വഹിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 December, 2012
പാലാ ഓണ്‍ വെബ്‌കോം ലോഞ്ചിംഗ്‌ മന്ത്രി കെ.എം മാണി നിര്‍വഹിച്ചു
കോട്ടയം: അമേരിക്ക ആസ്ഥാനമായിട്ടുള്ളതും, ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കോമാക്‌സിയം ഐടി സൊലൂഷന്‍സ്‌ എന്ന കമ്പനി കേരളത്തിലെ പല പട്ടണങ്ങളിലും കമ്യൂണിറ്റി വെബ്‌ പോര്‍ട്ടല്‍ സിസ്റ്റംസ്‌ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യത്തെ കമ്യൂണിറ്റി വെബ്‌ പോര്‍ട്ടല്‍ സിസ്റ്റം ഡിസംബര്‍ രണ്ടാം തീയതി ഞായറാഴ്‌ച പാലായില്‍ വെച്ച്‌ ധനകാര്യ മന്ത്രി കെ.എം. മാണി ഉദ്‌ഘാടനം ചെയ്‌തു. പന്ത്രണ്ടില്‍ അധികം വെബ്‌ പോര്‍ട്ടലുകളെ ഒരു ശൃംഖലയില്‍ കൂട്ടിച്ചേര്‍ത്താണ്‌ കോമാക്‌സിയം ഐടി സൊലൂഷന്‍സ്‌ വെബ്‌പോര്‍ട്ടല്‍ സിസ്റ്റത്തിന്‌ രൂപം നല്‍കിയിരിക്കുന്നത്‌.

സാമൂഹിക സേവനത്തിന്റെ പുതിയ പാത തുറന്നുകൊണ്ടാണ്‌ അമേരിക്ക ആസ്ഥാനമായിട്ടുള്ള കോമാക്‌സിയം ഐടി സൊലൂഷന്‍സ്‌ പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നത്‌. ഒരു ദേശത്തിന്റെ സമഗ്ര പുരോഗതി ഉന്നംവെച്ചുകൊണ്ട്‌, ഇന്റര്‍നെറ്റ്‌ ടെക്‌നോളജിയെ ജനങ്ങളിലേക്ക്‌ എത്തിക്കുകയും അതുവഴി അതിന്റെ പ്രയോജനങ്ങള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക്‌ എത്തിക്കുകയുമാണ്‌ കോമാക്‌സിയം ഐടി സൊലൂഷന്‍സിന്റെ ലക്ഷ്യം.

www.palaonweb.com എന്നത്‌ കേരളത്തിലെ സാമൂഹിക മേഖലയിലെ ആദ്യത്തെ വെബ്‌ പോര്‍ട്ടല്‍ സിസ്റ്റംസ്‌ ആണ്‌. സാമൂഹിക സേവനത്തിനായി കംപ്യൂട്ടര്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ www.palaonweb.com ആരംഭിക്കുന്നത്‌. ഇതുവഴി ലോക്കല്‍ കമ്യൂണിറ്റികള്‍ക്ക്‌ ടെക്‌നോളജിയുടെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തുകയാണ്‌ കോമാക്‌സിയം ഐടി സൊലൂഷന്‍സ്‌.

2009-ല്‍ അമേരിക്കയിലെ സൗത്ത്‌ കരോലിനയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോമാക്‌സിയം ഐടി സൊലൂഷന്‍സ്‌ 2011-ല്‍ തങ്ങളുടെ പ്രവര്‍ത്തനം കേരളത്തിലേക്ക്‌ വ്യാപിപ്പിച്ചു. ഇന്‍ഫോ പാര്‍ക്ക്‌ ആസ്ഥാനമായി 2011-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച്‌ 2012-ല്‍ ലോക വ്യാവസായിക ശ്രേണിയില്‍ ഇടം കണ്ടെത്താന്‍ കോമാക്‌സിയം ഐടി സൊലൂഷന്‍സിന്‌ കഴിഞ്ഞു. അമേരിക്കയില്‍ ഇതിനോടകം അനേകം പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോമാക്‌സിയം ഐടി സൊലൂഷന്‍സിന്റെ മൂന്നാമത്തെ ശാഖയാണ്‌ ചേര്‍ത്തലയിലെ ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌.

www.palaonweb.com എന്നത്‌ ഒരുകൂട്ടം വെബ്‌ പോര്‍ട്ടലുകളുടെ ശ്രേണിയാണ്‌. വിദ്യാര്‍ത്ഥികള്‍ മുതല്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദേശമായിരിക്കും ഈ വെബ്‌ പോര്‍ട്ടല്‍ എന്ന്‌ കമ്പനിയുടെ ക്രിയേറ്റീവ്‌ ഹെഡ്‌ ശ്രീമതി നാന്‍സി പി. ഫോസ്റ്റര്‍ പറഞ്ഞു.

കൂടുതല്‍ വെബ്‌ പോര്‍ട്ടലുകള്‍ക്ക്‌ കോമാക്‌സിയം രൂപംനല്‍കി വരുകയാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കമ്യൂണിറ്റി പോര്‍ട്ടലുകള്‍ക്ക്‌ രൂപംനല്‍കുമെന്നും കമ്പനി സി.ഇ.ഒ അജീഷ്‌ തോമസ്‌ അറിയിച്ചു.

ലോക്കല്‍ കമ്യൂണിറ്റി പോര്‍ട്ടലുകള്‍ വഴി നൂതനമായ സാങ്കേതിക മികവോടെ, ഇന്‍ഫര്‍മേഷനുകള്‍ ലോകത്തിന്റെ ഏതു കോണിലേക്കും നിമിഷങ്ങള്‍ക്കകം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ www.palaonweb.com പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌. ഇതുവഴി പാലായുടെ സമഗ്ര പുരോഗതിക്ക്‌ വലിയ സംഭാവന നല്‍കാന്‍ കഴിയട്ടെ എന്ന്‌ ശ്രീ ജോസ്‌ കെ. മാണി എം.പി ആശംസിച്ചു. www.palaonweb.com വഴി പാലായുടെ എല്ലാ പ്രവര്‍ത്തനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക്‌ ലഭ്യമാക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും, മെച്ചപ്പെട്ട സാങ്കേതികവിദ്യകള്‍ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്താനും ഇതുവഴി സാധിക്കുമെന്ന്‌ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ ഹെഡ്‌ അര്‍ച്ചന എസ്‌. അറിയിച്ചു. ലോകത്തിലെ ആറ്‌ രാജ്യങ്ങളില്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിരുന്ന കോമാക്‌സിയം ഐടി സൊലൂഷന്‍സ്‌ കൂടുതല്‍ വെബ്‌പോര്‍ട്ടലുകള്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്നും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അജീഷ്‌ തോമസ്‌ (സി.ഇ.ഒ, കോമാക്‌സിയം ഐടി സൊലൂഷന്‍സ്‌) 803 236 6260, ajeesh.thomas@comaxiam.com, അര്‍ച്ചന എസ്‌ (മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ ഇന്‍ചാര്‍ജ്‌) 91 9526730116 archana.s@comaxiam.com, ജോബി ജോസഫ്‌ (ഡയറക്‌ടര്‍ ഓഫ്‌ ഓപ്പറേഷന്‍സ്‌ www.palaonweb.com) 9446437350 joby.joseph@palaonweb.com
പാലാ ഓണ്‍ വെബ്‌കോം ലോഞ്ചിംഗ്‌ മന്ത്രി കെ.എം മാണി നിര്‍വഹിച്ചു
പാലാ ഓണ്‍ വെബ്‌കോം ലോഞ്ചിംഗ്‌ മന്ത്രി കെ.എം മാണി നിര്‍വഹിച്ചു
പാലാ ഓണ്‍ വെബ്‌കോം ലോഞ്ചിംഗ്‌ മന്ത്രി കെ.എം മാണി നിര്‍വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക