Image

ഉത്തര്‍പ്രദേശില്‍ കാണാതായ മലയാളി നഴ്‌സിന്റെ മൃതദേഹം കണ്‌ടെത്തി

Published on 12 November, 2012
ഉത്തര്‍പ്രദേശില്‍ കാണാതായ മലയാളി നഴ്‌സിന്റെ മൃതദേഹം കണ്‌ടെത്തി
ലക്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് തട്ടികൊണ്ടുപോയ മലയാളി നഴ്‌സിന്റെ മൃതദേഹം കനാലില്‍ നിന്ന് കണ്‌ടെത്തി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി വിജയമ്മയുടെ മൃതദേഹമാണ് കണ്‌ടെത്തിയത്. ഇവരുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 

നവംബര്‍ രണ്ടിന് റായ്ബറേലിയിലെ വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വിജയമ്മയെ അജ്ഞാത സംഘം കാറില്‍ തട്ടികൊണ്ടുപോയത്. കാറിലെത്തിയ സംഘത്തിലെ ചിലര്‍ക്ക് വിജയമ്മയെ പരിചയമുണ്ടായിരുന്നു. ഇവര്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞപ്പോള്‍ മുന്‍ പരിചയമുള്ളതിനാല്‍ വിജയമ്മ കാറില്‍ കയറുകയായിരുന്നു. ഇതിന് ശേഷമാണ് നഴ്‌സിനെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അമേഠിയിലെ പ്രഥമികാരോഗ്യ കേന്ദ്രത്തിലാണ് വിജയമ്മ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 34 വര്‍ഷമായി ഇവര്‍ അമേഠിയിലാണ് താമസം. കഴിഞ്ഞ ജനുവരിയില്‍ വിജയമ്മയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന് ശേഷം ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. കാണാതാവുന്ന സമയത്ത് വിജയമ്മ എട്ടു പവനോളം ആഭരണങ്ങള്‍ ധരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക