Image

പൊന്നാനിയിലെ ഗുജറാത്തി സേട്ടുമാര്‍ക്ക് വര്‍ണപ്പൊലിമയുടെ ദീപാവലി

Published on 12 November, 2012
പൊന്നാനിയിലെ ഗുജറാത്തി സേട്ടുമാര്‍ക്ക് വര്‍ണപ്പൊലിമയുടെ ദീപാവലി
പൊന്നാനി: പൊന്നാനിയിലെ ഗുജറാത്തി സേട്ടു കുടുംബങ്ങള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ദീപാവലി. മാതൃദേശത്തിന്റെ സ്മരണകളിലാണ് ഇവര്‍ ചൊവ്വാഴ്ച ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പൊന്നാനി തൃക്കാവിലെ ഗുജറാത്തി കുടുംബാംഗങ്ങള്‍ തിങ്കളാഴ്ച ദീപക്കാഴ്ച ഒരുക്കി.

തൃക്കാവിലെ ശ്രീകൃഷ്ണാ നിവാസിലുള്‍പ്പെട്ട നഗരത്തിലെ നൂറ് ഗുജറാത്തി കുടുംബങ്ങളും ദീപാവലിയുടെ തലേ ദിവസമായ തിങ്കളാഴ്ച കളര്‍ പൊടികള്‍ കൊണ്ട് രംഗോലി കളം ഇടുന്ന തിരക്കിലായിരുന്നു. ദീപാവലിക്ക് ഇവര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും.

പോര്‍ച്ചുഗീസ് യാത്രികനായ ബാര്‍ബോസയുടെ യാത്രാ വിവരണത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ തന്നെ ഗുജറാത്തിലെ സേട്ടുമാര്‍ വ്യാപാരാവശ്യാര്‍ത്ഥം പൊന്നാനിയിലെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും ഗുജറാത്തി സംസാരിക്കുമെങ്കിലും മലയാളവും ഇവര്‍ക്ക് നന്നായി വഴങ്ങും.

പൊന്നാനിയിലെ ഗുജറാത്തി സേട്ടുമാര്‍ക്ക് വര്‍ണപ്പൊലിമയുടെ ദീപാവലി
പൊന്നാനിയിലെ ഗുജറാത്തി കുടുംബം ദീപാവലിയോടനുബന്ധിച്ച് രംഗോലി കളം തീര്‍ത്തപ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക