Image

കേജരിവാള്‍ സംഘാംഗത്തിന് വധഭീഷണി

Published on 12 November, 2012
കേജരിവാള്‍ സംഘാംഗത്തിന് വധഭീഷണി
ലക്‌നോ: തന്റെ ജീവനു ഭീഷണിയുണെ്ടന്ന് കാണിച്ച് അരവിന്ദ് കേജരിവാള്‍ സംഘാംഗവും കവിയുമായ കുമാര്‍ വിശ്വാസ് പോലീസില്‍ പരാതി നല്‍കി. ഞയാറാഴ്ച ഗാസിയാബാദിലെ തന്റെ വീട്ടിലെത്തിയാണ് ഒരു സംഘം യുവാക്കള്‍ ഭീഷണി മുഴക്കിയതെന്ന് കുമാര്‍ വിശ്വാസ് പരാതിയില്‍ പറയുന്നു. 

അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് സംഘം എത്തിയത്. പിന്നീട് ഇവര്‍ തന്നെ ഭീഷണിപ്പെടുത്തി. മുന്‍പ് പല തവണ ഫോണിലും ഭീഷണി സന്ദേശങ്ങള്‍ വന്നിട്ടുണ്‌ടെന്നും വിശ്വാസ് പോലീസിനോട് പറഞ്ഞു. 

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക