Image

ഡിസംബര്‍ 20ന് വലിയ ദീപാവലിയെന്ന് നരേന്ദ്ര മോഡി

Published on 31 October, 2012
ഡിസംബര്‍ 20ന് വലിയ ദീപാവലിയെന്ന് നരേന്ദ്ര മോഡി
ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഡിസംബര്‍ 20ന് തന്രെ പാര്‍ട്ടി 'വലിയ ദീപാവലി' കൊണ്ടാടുമെന്ന് ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി.

'ഇത്തവണ നമ്മള്‍ രണ്ടു തവണ ദീപാവലി ആഘോഷിക്കും. ആദ്യത്തേത് പരന്പരാഗതവും രണ്ടാമത്തെത് ജനാധിപത്യത്തിന്രെ വിജയാഘോഷവുമായിരിക്കും. സംസ്ഥാനം മുന്‌പെങ്ങും കണ്ടിട്ടില്ലാത്തവിധം ഗംഭീര ദീപാവലിയായിരിക്കും ഇത്തവണത്തേത്' മോഡി പറഞ്ഞു.

ബി.ജെ.പി യൂത്ത് വിങ്ങിന്റെ 'വിജയ് പ്രയാണ്‍ യാത്ര' ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുയായിരുന്നു മോഡി.

ഡിസംബര്‍ 13,? 17 തീയതികളിലാണ് ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 20ന് ഫലം അറിവാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക