Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ആഘേഷിക്കുന്ന പത്താം കേരളദിനം

ജീമോന്‍ ജോര്‍ജ്ജ്, Published on 17 October, 2012
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ആഘേഷിക്കുന്ന പത്താം കേരളദിനം
ഫിലഡല്‍ഫിയ : കേരളത്തിന്റെ 56-മത് കേരള പിറവി പതിനഞ്ചു സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം നവംബര്‍ 10-#ാ#ം തീയ്യതി 4.30 ന് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്(തിലകന്‍ നഗര്‍) ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയിലെ പല സംഘടനകളും കേരളദിനം കൈവിടുമ്പോള്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം കഴിഞ്ഞ 10 വര്‍ഷമായി വളരെ വിപുലവും, വൈവിദ്ധ്യവുമായി ആഘോഷിച്ചു പോരുകയാണ്.

കേരളത്തിന്റെ സാമൂഹികവും, പ്രാചീനവുമായ സംസ്‌ക്കാരങ്ങള്‍ പ്രവാസികളുടെ വരും തലമുറയിലേക്ക് പ്രചരിപ്പിക്കുക എന്ന ദൗത്യം പ്രവാസി മലയാളികളുടെ ഇടയില്‍ സാമൂഹിക, സാംസ്‌ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ സംഘടനകളില്‍ ഒന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറം നടത്തിപോരുന്നത്.
അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പല നൂതന ആശയങ്ങളും, സംരഭങ്ങളും തുടക്കമിട്ട് മറ്റു സംഘടനകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം ഈ കേരളാദിനത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

സാമൂഹിക, സാംസ്‌ക്കാരിക നായകന്മാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, ചെണ്ടമേളം, താലപ്പൊലി, ഘോഷയാത്ര, പ്രശസ്ത വ്യക്തികളെ ആദരിക്കല്‍, മലയാളീ മങ്ക മത്സരം, പ്രശസ്ത നൃത്ത വിദ്യാലയങ്ങളിലെ 100 കണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന നൃത്തനൃത്ത്യങ്ങള്‍ കൂടാതെ തിലകനോളം മലയാള നാടകവും, സിനിമയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സാഹിത്യ സെമിനാര്‍, മനീഷി നാടകോത്സവത്തില്‍ ബെസ്റ്റ് വ്യൂവേഴ്‌സ് ചോയീസ് അവാര്‍ഡ് നേടിയ ന്യൂയോര്‍ക്ക് പൂജാ ആര്‍ട്‌സിന്റെ അമ്മയാണു ഭൂമി എന്ന ഹാസ്യസംഗീത നാടകവും ഈ വര്‍ഷത്തെ കേരളദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്.

ഏഷ്യാനെറ്റ്, കൈരളി, ഐപി ടിവി, ബോം ടിവി, ജയ് ഹിന്ദ് തുടങ്ങിയ എല്ലാ ചാനലുകളും ഈ കേരളദിനാഘോഷം സംപ്രേക്ഷണം ചെയ്യുന്നതാണ്.

മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി കിട്ടുവാനായി കേരളസര്‍ക്കാര്‍ വളരെയധികം പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ഈ വര്‍ഷത്തെ കേരളദിനം എന്തുകൊണ്ടും വളരെ പ്രത്യേകത നിറഞ്ഞതായിരിക്കും.

അമേരിക്കന്‍ മലയാളികളുടെ സാമൂഹിക മേഖലയിലെ മുഖ്യപ്രവര്‍ത്തകരായ അലക്‌സ് തോമസ്(ട്രൈസ്റ്റേറ്റ് കേരള ഫോറം, ചെയര്‍മാന്‍), ഫിലിപ്പോസ് ചെറിയാന്‍ (ജന:സെക്രട്ടറി), സുരേഷ് നായര്‍ (ട്രഷറാര്‍), ജീമോന്‍ ജോര്‍ജ്ജ് (കേരള ദിനാഘോഷ ചെയര്‍മാന്‍), ജോസഫ് തോമസ്(കള്‍ച്ചറല്‍ പ്രോഗ്രാം), ജോബി ജോര്‍ജ്ജ്, ജോര്‍ജ്ജ് ഓലിക്കല്‍, ജോര്‍ജ്ജ് നടവയല്‍, വിന്‍സന്റ് ഇമ്മാനുവേല്‍, സുധാ കര്‍ത്താ, സാജന്‍ വര്‍ഗീസ്, സിബിച്ചന്‍ ചെമ്പ്‌ളായില്‍, ജോസ്ഫ് മാണി, ബോബി ജേക്കബ്, ജോസഫ് ഫിലിപ്പ്, റോണീ വര്‍ഗീസ്, ഈപ്പന്‍ മാത്യൂ, സുനില്‍ ലാമണ്ണില്‍, ഈപ്പന്‍ ഡാനിയേല്‍, പി.കെ. സോമരാജന്‍, കുര്യന്‍ രാജന്‍, ജോര്‍ജ്ജ് മാത്യൂ, ഭുവനേന്ദ്ര ദാസ്, കുര്യന്‍ പോളച്ചിറക്കല്‍ തുടങ്ങിയവര്‍ ഈ ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

വാര്‍ത്ത അയച്ചത് : ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ആഘേഷിക്കുന്ന പത്താം കേരളദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക