Image

ഗാന്ധി പ്രതിമ കൈത്താങ്ങായി ഉപയോഗിച്ച രാജസ്ഥാന്‍ എംപിയുടെ നടപടി വിവാദമായി

Published on 03 October, 2012
ഗാന്ധി പ്രതിമ കൈത്താങ്ങായി ഉപയോഗിച്ച രാജസ്ഥാന്‍ എംപിയുടെ നടപടി വിവാദമായി
ജയ്പൂര്‍: ഗാന്ധി പ്രതിമ കൈത്താങ്ങായി ഉപയോഗിച്ച രാജസ്ഥാന്‍ എംപിയുടെ നടപടി വിവാദമായി. രാജസ്ഥാനിലെ പാലി ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ഭദ്രി റാം ജഗാറാണ് വീഴാതിരിക്കാന്‍ രാഷ്ട്രപിതാവിന്റെ പ്രതിമ താങ്ങായി ഉപയോഗിച്ചത്. 

ഗാന്ധിജയന്തിയായിരുന്ന ചൊവ്വാഴ്ചയാണ് സംഭവം. ഗാന്ധിപ്രതിമയില്‍ പുഷ്പഹാരം അണിയിച്ച എംപി അണികളെ അഭിവാദ്യം ചെയ്യുന്ന തിരക്കിലായിരുന്നു. ഇതിനിടെയാണ് തിരക്കിനെ തുടര്‍ന്ന് ജഗാറാമിന്റെ ബാലന്‍സ് തെറ്റുകയായിരുന്നു. അപ്പോഴാണ് ഗാന്ധിപ്രതിമയുടെ തലയില്‍ പിടിച്ച് വീഴ്ചയില്‍ നിന്ന് അദ്ദേഹം രക്ഷപെട്ടത്. ഈ സംഭവമാണ് വിവാദമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക