Image

ജീവനക്കാരിയെ പീഡിപ്പിച്ച ഐടി കമ്പനി മേധാവി അറസ്റ്റില്‍

Published on 03 October, 2012
ജീവനക്കാരിയെ പീഡിപ്പിച്ച ഐടി കമ്പനി മേധാവി അറസ്റ്റില്‍
നോയിഡ: ജീവനക്കാരിയെ പീഡിപ്പിച്ച ഐടി കമ്പനി മേധാവി അറസ്റ്റില്‍. നോയിഡയിലെ ഓറിക് സൊലുഷന്‍സ് എന്ന സ്വകാര്യ ഐടി കമ്പനിയുടെ മേധാവിയായ ആഷിഷ് പാന്‍ഡെയാണ് അസിസ്റ്റന്റ് മാനേജരായ യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. 

വ്യവസായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ജീവനക്കാരിയെ സിഇഒ ആയ പാന്‍ഡെ ചാണ്ഡിഗഢിലും ലക്‌നോയിലും കൊണ്ടുപോയിരുന്നു. ജീവനക്കാരിയെ ലക്‌നോയില്‍ വച്ച് പീഡിപ്പിക്കാനുളള ശ്രമം വിഫലമായി. പിന്നീട് പാന്‍ഡെ, യുവതിയെ മദ്യം കൊടുത്ത് ബോധം കൊടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക