Image

ഉത്തര്‍ പ്രദേശില്‍ പാന്‍ മസാലക്ക് നിരോധനം

Published on 03 October, 2012
ഉത്തര്‍ പ്രദേശില്‍ പാന്‍ മസാലക്ക് നിരോധനം
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പാന്‍ മസാല ഉത്പന്നങ്ങള്‍ നിരോധിക്കാന്‍  സര്‍ക്കാര്‍ തീരുമാനമായി. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തിലാകുക. അലഹബാദ് ഹൈക്കോടതി ഉത്തരവിന്രെയും ഭക്ഷ്യ സുരക്ഷാ നയത്തിന്രെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പാന്‍ മസാല ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനമായത്. ഇതോടെ പാന്‍ മസാല ഉത്പന്നങ്ങള്‍ നിരോധിക്കുന്ന രാജ്യത്തെ പതിമൂന്നാമത്തെ സംസ്ഥാനമായി ഉത്തര്‍ പ്രദേശ്.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന തൊഴില്‍ മേഖലയാണ് ഉത്തര്‍പ്രദേശില്‍ ഗുഡ്ക വ്യവസായം. നിരോധനത്തിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് പഠിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

നേരത്തെ ഈ തീരുമാനത്തിന് മുതിര്‍ന്ന് ചീഫ് സെക്രട്ടറി തലത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഗുഡ്ക വ്യവസായരംഗത്ത് നിന്നുള്ള സമ്മര്‍ദ്ദം മൂലം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതി കര്‍ശനനിര്‍ദേശം നല്‍കിയതോടെയാണ് ഇപ്പോള്‍ നിരോധനത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. രണ്ട് ആഴ്ച്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ നിരോധനത്തിന് ഉത്തരവിടേണ്ടിവരുമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസ് ഹൈക്കോടതി പരിഗണിച്ചത്. ഈ മാസം പത്തിന് കോടതി വീണ്ടും കേസ് പരിഗണിക്കും. വായിലുണ്ടാകുന്ന അര്‍ബുദരോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് യു.പി. അതേസമയം മുലായംസിങ് യാദവിന്റെ സ്വാധീനമേഖലകളിലാണ് ഏറ്റവും കൂടുതല്‍ ഗുഡ്ക വ്യവസായകേന്ദ്രങ്ങള്‍ ഉള്ളത്.

ഉത്തര്‍ പ്രദേശില്‍ പാന്‍ മസാലക്ക് നിരോധനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക