Image

തനിക്ക് ചങ്കുറപ്പുണ്ടോയെന്ന് പറയേണ്ടത് കാര്‍ഡിയോളജിസ്റെന്ന് തിരുവഞ്ചൂര്‍

Published on 10 September, 2012
തനിക്ക് ചങ്കുറപ്പുണ്ടോയെന്ന് പറയേണ്ടത് കാര്‍ഡിയോളജിസ്റെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: തനിക്ക് ചങ്കുറപ്പുണ്ടോയെന്ന് പറയേണ്ടത് കാര്‍ഡിയോളജിസ്റുകളാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി. വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തിരുവഞ്ചൂരിന്റെ കരളുറപ്പ് മാത്രം പോരെന്ന കെ. സുധാകരന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സുധാകരന്‍ തന്നെ നേരിട്ട് വിളിച്ച് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞതായും അതുകൊണ്ടു തന്നെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. കേസ് സിബിഐയ്ക്ക് വിടുന്നതിനെ അന്വേഷണസംഘം എതിര്‍ത്തിട്ടില്ല. സിബിഐ അന്വേഷണം വേണോയെന്ന് മന്ത്രിസഭയാണ് തീരുമാനിക്കേണ്ടതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക