Image

റാഫേല്‍ നദാല്‍ യുഎസ് ഓപ്പണില്‍ നിന്നും പിന്മാറി

Published on 16 August, 2012
റാഫേല്‍ നദാല്‍ യുഎസ് ഓപ്പണില്‍ നിന്നും പിന്മാറി
ന്യൂയോര്‍ക്ക്: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ലോക മൂന്നാം നമ്പര്‍ താരമായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നിന്നും പിന്മാറി. ട്വിറ്ററിലൂടെയാണ് നദാല്‍ ഇക്കാര്യം അറിയിച്ചത്. തീരുമാനത്തില്‍ വളരെ നിരാശയുണ്ട്. പരിക്ക് മാറി വേഗം കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്നും തന്നെ പിന്തുണച്ചവരോട് നന്ദിയുണ്‌ടെന്നും നദാല്‍ പറഞ്ഞു. ബുധനാഴ്ചയാണ് യുഎസ് ഓപ്പണ്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. 

ബെയ്ജിംഗ് ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായിരുന്ന നദാലിന് പരിക്കു മൂലം ലണ്ടന്‍ ഒളിമ്പിക്‌സിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒളിമ്പിക്‌സില്‍ സ്‌പെയിന്റെ പതാക വഹിക്കേണ്ടിയിരുന്നതും നദാലായിരുന്നു. 26-കാരനായ നദാലിന് മുന്‍പും കാല്‍മുട്ടിലെ പരിക്ക് മൂലം മത്സരങ്ങള്‍ നഷ്ടമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക