Image

ഇറാക്കില്‍ കലാപം; 15 മരണം

Published on 16 August, 2012
ഇറാക്കില്‍ കലാപം; 15 മരണം
ബാഗ്ദാദ്: ഇറാക്കിന്റെ വിവിധ മേഖലകളിലുണ്ടായ കലാപത്തില്‍ 15 പേര്‍ മരിച്ചു. 70 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റു. ഇറാക്കിന്റെ വടക്കന്‍ നഗരങ്ങളിലാണ് കലാപകാരികള്‍ അഴിഞ്ഞാടിയത്. 

വടക്കന്‍ നഗരമായ കിര്‍കുക്കിലാണ് വ്യാഴാഴ്ച കലാപത്തിന് തുടക്കമിട്ടത്. മേഖലയില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെ കലാപകാരികള്‍ ബോംബ് ആക്രമണം നടത്തി. സ്‌ഫോടനത്തില്‍ സൈനിക ഉദ്യോഗസ്ഥന്റെ സഹോദരന്‍ മരിച്ചു. ആറ് കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് റോന്ത് ചുറ്റുകയായിരുന്ന പോലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. രണ്ടു പോലീസുകാര്‍ക്കും രണ്ടു സാധാരണക്കാര്‍ക്കും പരിക്കേറ്റു. നഗരത്തിലെ സര്‍ക്കാര്‍ ഓഫീസ് സമുച്ചയത്തില്‍ കാര്‍ ബോംബ് സ്‌ഫോടനവുമുണ്ടായി. 

ഇറാക്കില്‍ ഓഗസ്റ്റ് മാസത്തില്‍ മാത്രമുണ്ടായ കലാപങ്ങളില്‍ നൂറിലധികം പേര്‍ ഇതുവരെ മരിച്ചിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സേന പിന്മാറിയ ശേഷം ഇറാക്കില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. അല്‍ക്വയ്ദയാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക