Image

ഫരീദ് സക്കരിയക്കെതിരെ വീണ്ടും ‘മോഷണ’ ആരോപണം

Published on 16 August, 2012
ഫരീദ് സക്കരിയക്കെതിരെ വീണ്ടും ‘മോഷണ’ ആരോപണം
വാഷിങ്ടണ്‍: ആശയമോഷണം നടത്തിയതിന്റെ പേരില്‍ ‘ടൈം’ മാഗസിനില്‍നിന്നും ബി.ബി.സിയില്‍നിന്നും പുറത്താക്കപ്പെട്ട ഇന്ത്യന്‍അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഫരീദ് സക്കരിയക്കെതിരെ വീണ്ടും ‘മോഷണ’ ആരോപണം. ഇത്തവണ ദ ഡെയ്‌ലി ബീസ്റ്റ് എന്ന ദിനപത്രമാണ് സക്കരിയക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. 2005ല്‍ പുറത്തിറങ്ങിയ ഗ്രന്ഥത്തിലെ അതേവരികള്‍ സക്കരിയ തന്റെ ‘ദി പോസ്റ്റ് അമേരിക്കന്‍ വേള്‍ഡ്’ (2009) എന്ന പുസ്തകത്തില്‍ പകര്‍ത്തിയതായാണ് ഡെയ്‌ലി ബീസറ്റ് ആരോപണം. 

മുന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ചീഫ് ആന്‍ഡി ഗ്രോവ് അമേരിക്കയുടെ സാമ്പത്തിക ശക്തിയെക്കുറിച്ചെഴുതിയ പുസ്തകത്തില്‍നിന്നുമാണത്രെ സക്കരിയ ഏതാനും ഭാഗം അതുപോലെ ‘അടിച്ചുമാറ്റിയത്. മൂലഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശം നടത്താതെയാണ് പ്രസ്തുത ഭാഗം ‘ദി പോസ്റ്റ് അമേരിക്കന്‍ വേള്‍ഡി’ല്‍ ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഇക്കാര്യം ഫരീദ് സക്കരിയ നിഷേധിച്ചു. ആന്‍ഡി ഗ്രോവിന്റെ പുസ്തകത്തെ ‘ഉദ്ധരിച്ച’തായി സമ്മതിച്ച സക്കരിയ എന്നാല്‍, തന്‍േറത് അക്കാദമിക് പുസ്തകമല്ലാത്തതിനാലണ് മൂലഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതെന്ന് അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. തനിക്ക് മുമ്പും ആന്‍ഡി ഗ്രോവിന്റെ പുസ്തകത്തിലെ വരികള്‍ പലരും ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇക്കണോമിക് സ്ട്രാറ്റര്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപകന്‍കൈ്‌ളഡ് പ്രെസ്‌ട്രോവിറ്റ്‌സ് അദ്ദേഹത്തിന്റെ ‘ത്രീ ബില്യന്‍ ന്യൂ കാപിറ്റലിസ്റ്റ്‌സ് : ദി ഗ്രേറ്റസ്റ്റ് ഷിഫ്റ്റ് ഓഫ് പവര്‍ ട്രാന്‍സ്ഫര്‍ ടു ഈസ്റ്റ്’ എന്ന ഗ്രന്ഥത്തിലും ഈ വരികള്‍ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹവും ആന്‍ഡി ഗ്രോവിന് കടപ്പാട് രേഖപ്പെടുത്തിയിട്ടില്ലെന്നും സക്കരിയ ചൂണ്ടിക്കാട്ടി.

ഫരീദ് സക്കരിയക്കെതിരെ വീണ്ടും ‘മോഷണ’ ആരോപണം
ഫരീദ് സക്കരിയക്കെതിരെ വീണ്ടും ‘മോഷണ’ ആരോപണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക