Image

കോസ്‌മോപോളിറ്റന്‍ പത്രാധിപ അന്തരിച്ചു

Published on 16 August, 2012
കോസ്‌മോപോളിറ്റന്‍ പത്രാധിപ അന്തരിച്ചു
ന്യൂയോര്‍ക്: സ്ത്രീ വിമോചനവാദിയും ‘കോസ്‌മോപോളിറ്റന്‍’ മാസികയുടെ ചീഫ് എഡിറ്ററുമായ ഹെലന്‍ ഗര്‍ജി (80) നിര്യാതയായി. കോസ്‌മോപോളിറ്റന്‍ മാസികയില്‍ 32 വര്‍ഷം സേവനം ചെയ്ത് റെക്കോഡിട്ട ഹെലന്‍ സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി ശബ്ദമുയര്‍ത്തുകയുണ്ടായി. 

1922ല്‍ ആര്‍കന്‍സാസില്‍ ജനിച്ച ഹെലന്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് ലോസ് ആഞ്ചലസിലേക്ക് താമസം മാറ്റുകയായിരുന്നു. ബിരുദപഠനം പൂര്‍ത്തിയാക്കി വിവിധ കമ്പനികളില്‍ സേവനം ആരംഭിച്ച ഹെലന്റെ ശ്രദ്ധേയമായ പരസ്യങ്ങള്‍ നിരവധി ബഹുമതികള്‍ നേടുകയുണ്ടായി. ഹെലന്റെ ‘സെക്‌സ് ആന്‍ഡ് സിംഗ്ള്‍ ഗേള്‍’ ഒരേസമയം അവര്‍ക്ക് പ്രശംസയും വിമര്‍ശവും നേടിക്കൊടുത്തു.

കോസ്‌മോപോളിറ്റന്‍ പത്രാധിപ അന്തരിച്ചു
Helen Gurjey
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക