Image

കെ.കെ.മാധവനെ പുറത്താക്കാന്‍ സിപിഎം തീരുമാനം

Published on 15 August, 2012
കെ.കെ.മാധവനെ പുറത്താക്കാന്‍ സിപിഎം തീരുമാനം
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ പിതാവും മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകനുമായ കെ.കെ.മാധവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു. നടവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. 

സിപിഎം ബാലുശേരി ഏരിയ കമ്മിറ്റി അംഗമാണ് കെ.കെ മാധവന്‍. ടി.പി വധത്തില്‍ പാര്‍ട്ടി കൈകൊള്ളുന്ന നടപടികളില്‍ പ്രതിഷേധിച്ച് മാധവന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പ്രകാശ് കാരാട്ടിനെപ്പോലെ കൊലയാളികളെ ന്യായീകരിക്കുന്ന ജനറല്‍ സെക്രട്ടറിയുടെ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് മാധവന്‍ പരസ്യമായി പറഞ്ഞിരുന്നു. 

ചന്ദ്രശേഖരന്‍ വധത്തിന് ശേഷം മാധവന്‍ സിപിഎം നേതൃത്വത്തിനെതിരേ ആര്‍എംപി പ്രവര്‍ത്തകര്‍ക്കൊപ്പം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച 'മലയാളം' വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലും മാധവന്‍ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്ന് മാധവന്‍ പറഞ്ഞു. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ നേരത്തെ തന്നെ താന്‍ തീരുമാനിച്ചതാണെന്നും മാധവന്‍ പറഞ്ഞു.

കെ.കെ.മാധവനെ പുറത്താക്കാന്‍ സിപിഎം തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക