ലണ്ടന്‍ കലാപം- ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം: ഓഐസിസി
Published on 11 August, 2011
ന്യൂയോര്‍ക്ക്: ലണ്ടനിലും പ്രാന്ത പ്രദേശങ്ങളിലും ഇന്ത്യക്കാര്‍ക്ക്
പ്രത്യേകിച്ച് മലയാളി ബിസിനസ്സുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായുള്ള അക്രമത്തെ
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓഐസിസി) ശക്തിയായി പ്രതിഷേധിച്ചു.
ബ്രിട്ടനിലെ ഈ കലാപം ഗൗരവത്തോടെയാണ് ലോകം കാണുന്നത്. മറ്റു രാജ്യങ്ങളില്‍ നിയമ
വാഴ്‌ചയും അക്രമവും അവസാനിപ്പിക്കുമെന്ന് വീമ്പിളക്കി പ്രസംഗിക്കുന്ന ബ്രിട്ടീഷ്
പ്രധാനമന്ത്രി കാമറൂണ്‍ എന്ത് കൊണ്ട് അദ്ദേഹത്തിന്റെ മൂക്കിനു താഴെയുള്ള
അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ കഴിയുന്നില്ല എന്നുള്ളത് വളരെ ഖേദകരമാണ്.
ഇന്ത്യാക്കാര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുകയും ഇന്ത്യന്‍ വംശജര്‍ക്ക്
വേണ്ട സുരക്ഷ ഉറപ്പാക്കുകയും ചെയ്യുവാന്‍ ബ്രിട്ടീഷ് ഭരണാധികാരികളോട്
അഭ്യര്‍ത്ഥിക്കുന്നതായി ഓ ഐ സി സി നോര്‍ത്ത് അമേരിക്ക ചെയര്‍മാന്‍ തോമസ് ടി
ഉമ്മന്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല