ന്യൂജേഴ്സി: ന്യൂജഴ്സിയിലെ ഓഹിയോയില്‍ ചെറുവിമാനം തകര്‍ന്ന് ചെന്നൈ സ്വദേശികളായ
ദമ്പതികള്‍ മരിച്ചു. ന്യൂറോ സര്‍ജനായ ഡോ. വിശ്വനാഥന് രാജരാമന്, ഭാര്യ മേരി
ജെ.സുന്ദരം എന്നിവരാണ് മരിച്ചത്. റിക്കന്ബേക്കര് അന്താരാഷ്ട്ര
വിമാനത്താവളത്തില്‍ വിമാനം നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്
അപകടമുണ്ടായയത്. പ്രശസ്ത നോവലിസ്റ്റ് കാവ്യ വിശ്വനാഥന്റെ മാതാപിതാക്കളാണ്
കൊല്ലപ്പെട്ടവര്‍. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.