Image

ബജറ്റ് അവതരണം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം: മുഖര്‍ജി

Published on 02 January, 2012
ബജറ്റ് അവതരണം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം: മുഖര്‍ജി
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമെ കേന്ദ്ര ബജറ്റ് അവതരണം ഉണ്ടാകൂ എന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി. ബജറ്റ് അവതരണത്തിന്റെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും പ്രണാബ് പറഞ്ഞു.

ജനുവരി 30നും മാര്‍ച്ച് മൂന്നിനും ഇടയ്ക്കാണ് അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് നാലിനാണ് വോട്ടെണ്ണല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക