Image

നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ ക്രിസ്‌മസ്‌ -പുതുവത്സരാഘോഷങ്ങള്‍

തോമസ്‌ പി. ആന്റണി Published on 02 January, 2012
നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ ക്രിസ്‌മസ്‌ -പുതുവത്സരാഘോഷങ്ങള്‍
വാഷിംഗ്‌ടണ്‍ ഡി.സി: സെന്റ്‌ ജൂഡ്‌ സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഏഴിന്‌ ക്രിസ്‌മസ്‌-പുതുവത്സരാഘോഷങ്ങള്‍ നടത്തും.

2012 ജനുവരി ഏഴിന്‌ ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ സൗത്ത്‌ റൈഡിംഗിലുള്ള ജെ. മൈക്കിള്‍ ലണ്‍സ്‌ഫോര്‍ഡ്‌ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ (26020 Ticonderoga Rd, Chantilly, VA 20152) ആഘോഷങ്ങള്‍ അരങ്ങേറുക.

സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും യുവജനങ്ങളുടേയും മുതിര്‍ന്നവരുടേയും മൂന്നു കാറ്റഗറികളിലായി പ്രത്യേകം പരിപാടികള്‍ ഉണ്ടായിരിക്കും.

ക്രിസ്‌മസ്‌ ദിവസം ആഘോഷപൂര്‍വ്വമായ ദിവ്യബലിക്ക്‌ കേക്ക്‌ വിതരണവും ഉണ്ടായിരുന്നു. വിവിധ കുടുംബ കൂട്ടായ്‌മ യൂണീറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്‌മസ്‌ കരോള്‍ പരിപാടികളോടനുബന്ധിച്ച്‌ ക്രിസ്‌മസ്‌ ട്രീ, പുല്‍ക്കൂട്‌ മത്സരങ്ങളും നടന്നു. ഇവിടെ സമ്മാനവിതരണം ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച്‌ നിര്‍വഹിക്കുന്നതാണ്‌.

2010 ഏപ്രിലില്‍ നിലവില്‍ വന്ന ഈ സമൂഹം 2011 ജൂണ്‍ 26-ന്‌ ഷിക്കാഗോ രൂപതയിലെ ഒരു മിഷന്‍ ആയി പ്രഖ്യാപിക്കപ്പെട്ടു. ഇപ്പോള്‍ നൂളോളം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്‌. ഞായറാഴ്‌ച തോറുമുള്ള വിശുദ്ധ കുര്‍ബാനയോടൊപ്പം കുട്ടികള്‍ക്കുള്ള സണ്‍ഡേ സ്‌കൂളും നടന്നുവരുന്നു.

സെന്റ്‌ ജൂഡ്‌ സീറോ മലബാര്‍ മിഷനോടൊപ്പം തിരുപ്പിറവി ആഘോഷിക്കാനും പുതുവത്സരത്തെ വരവേല്‍ക്കുവാനും എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ജോസഫ്‌ ഇളംപാറയില്‍ (മിഷന്‍ ഡയറക്‌ടര്‍) 703 999 4179, പോള്‍ പൊട്ടനാട്‌ (ട്രസ്റ്റി) 703 790 1933, റെജി അലക്‌സാണ്ടര്‍ (ട്രസ്റ്റി) 703 636 1995, ജില്‍സണ്‍ ജോസഫ്‌ (ട്രസ്റ്റി) 703 599 6748, സുജിത്‌ ഏബ്രഹാം (ട്രസ്റ്റി) 703 310 9985.
നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ ക്രിസ്‌മസ്‌ -പുതുവത്സരാഘോഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക