കോഴിക്കോട്ഃ നരേന്ദ്രമോദി സര്‍ക്കാര്‍ കോര്പ്പറേറ്റുകല്ക്കൊപ്പമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് എസ്.ക്യൂ.ആര് ഇല്ലാസ് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ കോര്‍പ്പറേറ്റ് വര്‍ഗീയ അഴിമതി മുക്തകേരളയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ ഭരണത്തിലേറുന്നതിനുമുമ്പ് മുന്നോട്ടുവെച്ച ജനപങ്കാളിത്തം, വികസനം എന്നതിനു പകരം ഇപ്പോള്‍ നടത്തുന്നത് മോദിയുടെ സ്വയം നിയന്ത്രണ ഭരണമാണ്. ഇന്ത്യയില്‍ നില്‍ക്കാതെ വിദേശ രാജ്യങ്ങളില്‍ നിരന്തര യാത്രകള്‍ നടത്തുന്നത് വികസനം ലക്ഷ്യം വെച്ച് കൊണ്ടല്ല, മറിച്ച് കോര്‍പ്പറേറ്റുകളെ നിലനിര്‍ത്താനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നല്ല ദിനങ്ങള്‍ക്ക് പകരം ഇന്ത്യയിലിപ്പോള്‍ കറുത്ത ദിനങ്ങളാണ്.
ഇന്തിയില്‍ എണ്‍പത് ശതമാനം പേരും ഇരുപത് രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. ഭൂരിഭാഗം വരുന്ന കര്‍ഷരേയും സാധാരണക്കാരെയും മാനിക്കാത്ത ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനേയും അനുവദിക്കില്ല.
അയല്‍രാജ്യമായ പാക്കിസ്ഥാനിലേയും, ബംഗ്ലാദേശിലേക്കാളും ഏറെ കഷ്ടമാണ് ഇന്ത്യയിലെ സാധാരണക്കാരന്റെ അവസ്ഥ. ഇതു മനസ്സിലാക്കാന്‍ തയ്യാറാവാതെ കര്‍ഷകഭൂമി ഏറ്റെടുക്കുന്ന നയം പാസ്സാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ സമാധാനപൂര്‍ണ്ണമായ സാമ്പത്തിക തുല്യതയുള്ള ഭരണത്തിനു മാത്രമേ കഴിയുകയുള്ളൂ. പുതിയ കാഴ്ചപ്പാടുമായി വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് നീങ്ങുമെന്ന് ഇല്ലാസ് പറഞ്ഞു. ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, നീതി ഇവ സാധാരണ മനുഷ്യന് ഉറപ്പാക്കന്‍ മോദി ഗവര്മെന്റിനു ഇതേവരേയും കഴിഞ്ഞിട്ടില്ല. മറിച്ച് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്ക്കൊണ്ട് സാധാരണമനുഷ്യന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണ് ഗവണ്മെന്റ് ചെയ്യുന്നത്.
കോര്‍പ്പറേറ്റ് വര്‍ഗ്ഗീയതക്കെതിരെ അഖിലേന്ത്യാ തലത്തില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന ക്വവെയിന് അടുത്തമാസം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലമാണ് അഴിമതി മുക്തകേരളയാത്ര നയിച്ചത്.
പശ്ചിമബംഗാള്‍ മുന്ഭൂപരിഷ്കരണവകുപ്പ് മന്ത്രി അബ്ദുള്‍ റസാക് മൊല്ല മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി പി.സി ഹംസ ദേശീയ വൈസ് പ്രസിഡന്റ് ഫാ.എബ്രഹാം ജോസഫ്, ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് സി.കെ.ജാനു , ദേശീയ സെക്രട്ടറി കെ.അംബുജാക്ഷന്, ജനറല്‍ സെക്രട്ടറി, പി.എ. ഹഖീം, വെസ്റ്റ് ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ഡോ. റഈസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനസെക്രട്ടറി പ്രസിഡന്റ് ഹമീദ് വാണിയമ്പലം നന്ദിയും പറഞ്ഞു.