വാചകങ്ങള്‍ (കവിത: തമ്പി ആന്റണി)
EMALAYALEE SPECIAL
04-May-2015
തമ്പി ആന്റണി
EMALAYALEE SPECIAL
04-May-2015
തമ്പി ആന്റണി

വാചകങ്ങള്‍
......................................
വാക്കുകള്‍ പോലെതന്നെ
വളെരെ സൂഷിച്ചില്ലെങ്കില്‍
വെറും പരദൂഷണമാകും
അതിരു കടക്കാവുന്ന
പല അപകടങ്ങളും
നമ്മുടെ സംസാരങ്ങളില്‍
മരവിച്ചു കിടക്കുന്നുണ്ടാവും
അതൊന്നും തൊട്ടുണര്‍ത്താതെ
ആ ശബ്ദദ കോലാഹലങ്ങളുടെ
നേര്‍ത്ത നിശബ്ദതയില്‍
ഒന്നു മിണ്ടാതിരുന്നാല്‍
ഏത് അപശബ്ദങ്ങളും
നിശബ്ദമായി നിന്നുപോകും
നിശബ്ദത
നിശബ്ദത നില്‍ക്കുന്നതെയില്ല
നിന്റെ ഉച്ചത്തിലുള്ള നിലവിളികളും
നീ എന്നും പറയാന്‍ വിതുബുന്ന
നിശാശയനങ്ങളിലെ
നിന്‍ ചുടു നിശ്വാസങ്ങളും
നമ്മള്‍ പോലുമറിയാതെ
നിന്നിലും എന്നിലും അലിഞ്ഞലിഞ്ഞ്
ഇല്ലാതെയാകുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments