Image

മന്ത്രി മോഹനനൊപ്പം വനിതാ പോലീസ്‌ ശബരിമലയില്‍ എത്തിയത്‌ വിവാദമായി

Published on 02 January, 2012
മന്ത്രി മോഹനനൊപ്പം വനിതാ പോലീസ്‌ ശബരിമലയില്‍ എത്തിയത്‌ വിവാദമായി
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മന്ത്രി കെ.പി. മോഹനന്റെ കൂടെ വനിതാ പോലീസ്‌ ശബരിമലയില്‍ എത്തിയത്‌ വിവാദമായി. ഇന്നു പുലര്‍ച്ചെയാണ്‌ മന്ത്രിയും കുടുംബാംഗങ്ങളുമടങ്ങുന്ന 35 അംഗ സംഘം സന്നിധാനത്ത്‌ എത്തിയത്‌.

അതിനിടെ വിവാദം അന്വേഷണിച്ച ഉദ്യോഗസ്ഥര്‍ രണ്‌ട്‌ വനിതാ പോലീസുകാര്‍ നീലിമല വരെ മന്ത്രിയെ അനുഗമിച്ചതായി തെളിഞ്ഞു. പമ്പ വരെ മാത്രമേ സ്‌ത്രീകള്‍ക്ക്‌ പ്രവേശനമുള്ളു. ദര്‍ശനത്തിന്‌ വരുന്ന സ്‌ത്രീകളെ തടയാനാണ്‌ പമ്പയില്‍ വനിതാ പോലീസിനെ നിയോഗിച്ചിരിക്കുന്നത്‌. ഇവിടം കടന്ന്‌ ഇവര്‍ മല ചവിട്ടാറില്ല. മന്ത്രിയുടെ സംഘത്തില്‍ അദ്ദേഹത്തിന്റെ മൂന്ന്‌ സഹോദരിമാരുള്‍പ്പെടെ ആറ്‌ സ്‌ത്രീകള്‍ ഉണ്‌ടായിരുന്നു. ഇവരുടെ സുരക്ഷയ്‌ക്കായിട്ടാണ്‌ വനിതാ പോലീസുകര്‍ നീലിമല വരെ കയറിയത്‌. ഇവര്‍ മന്ത്രിയെ അനുഗമിക്കുന്നത്‌ ക്യാമറ ദൃശ്യങ്ങളില്‍ കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക