Image

പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ അര്‍ജന്റീന ഗവര്‍ണ്ണര്‍ വെടിയേറ്റു മരിച്ചു

Published on 02 January, 2012
പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ അര്‍ജന്റീന ഗവര്‍ണ്ണര്‍ വെടിയേറ്റു മരിച്ചു
ബ്യൂണസ്‌ ഐറിസ്‌: പുതുവര്‍ഷാഘോഷ വേളയില്‍ അര്‍ജന്റീനയിലെ റിയോ നെഗ്രോ പ്രവിശ്യാ ഗവര്‍ണറായ കാര്‍ലോസ്‌ സോരിയ വെടിയേറ്റു മരിച്ചു. തലക്കു വെടിയേറ്റ സോരിയ തല്‍ക്ഷണം മരിച്ചതായി പോലീസ്‌ അറിയിച്ചു.

കാര്‍ലോസിന്റേത്‌ അപകടമരണമാകാനാണ്‌ സാധ്യതയെന്ന്‌ റിയോ നെഗ്രോ വൈസ്‌ ഗവര്‍ണര്‍ ആല്‍ബര്‍ട്ടോ വ്രെറ്റ്‌ലിനെക്ക്‌ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഭാര്യ സൂസന്ന ഫ്രെയ്‌ഡോസ്‌ അദ്ദേഹതേതാടൊപ്പമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ പത്തിനാണ്‌ സോരിയ ഗവര്‍ണറായി അധികാരമേറ്റത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക