Image

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി നഴ്‌സുമാരും അനിശ്ചിതകാല സമരം ആരംഭിച്ചു

Published on 02 January, 2012
അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി നഴ്‌സുമാരും അനിശ്ചിതകാല സമരം ആരംഭിച്ചു
കൊച്ചി: നഴ്‌സുമാരുടെ സമരം കേരളമൊട്ടാകെ വ്യാപിക്കുന്നു. കേരളത്തിലെ പ്രശസ്‌ത കണ്ണാശുപത്രിയായ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സേവന വേതന വ്യവസ്ഥകളില്‍ മാനേജ്‌മെന്‍റ്‌ മാറ്റം വരുത്തണമെന്നാവശ്യപ്പൈട്ടാണ്‌ നഴ്‌സുമാര്‍ ഇന്ന്‌ രാവിലെ മുതല്‍ സമരം നടത്തുന്നത്‌.

മിനിമം വേതനം നടപ്പിലാക്കുക, നഴ്‌സുമാരെക്കൊണ്ട്‌ അവരുടേതല്ലാത്ത ജോലികള്‍ ചെയ്യിപ്പിക്കുന്നത്‌ നിര്‍ത്തുക, ഒരു വര്‍ഷത്തിജനകം പ്രൊബേഷന്‍ നല്‍കുക തുടങ്ങി ഏഴോളം ആവശ്യങ്ങളാണ്‌ നഴ്‌സുമാരുടെ യൂണിയന്‍ മാനേജ്‌മെന്‍റിനോട്‌ ആവശ്യപ്പെടുന്നത്‌. ഈ മാസം 10 ന്‌ സമരം ആരംഭിക്കുമെന്നറിയിച്ച്‌ യൂണിയന്‍ നേരത്തെ നോട്ടീസ്‌ നല്‍കിയിരുന്നു. നഴ്‌സുമാര്‍ ജോലിയില്‍ നിന്ന്‌ വിട്ടു നിന്നതോടെ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്‌.

സമരത്തിന്‌ നോട്ടീസ്‌ നല്‍കിയതെ തുടര്‍ന്ന്‌ നാല്‌ പുരുഷ നഴ്‌സിനെയും രണ്ട്‌ സ്‌ത്രീ നഴ്‌സിനെയും പിരിച്ചു വിടാന്‍ മാനേജ്‌മെന്‍റ്‌ നീക്കങ്ങള്‍ നടത്തിയതായി യൂണിയന്‍ ആരോപിക്കുന്നു. തുടര്‍ന്നാണ്‌ തിങ്കളാഴ്‌ച മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനമായത്‌. അതിനിടെ നേഴ്‌സുമാരും അധികൃതരും നടത്തിവന്ന സമരം പരായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക