Image

പ്രകോപിതരാക്കുന്ന വസ്‌ത്രധാരണം പാടില്ല: കര്‍ണ്ണാടക മന്ത്രി

Published on 02 January, 2012
പ്രകോപിതരാക്കുന്ന വസ്‌ത്രധാരണം പാടില്ല: കര്‍ണ്ണാടക മന്ത്രി
ബാംഗ്ലൂര്‍: മറ്റുള്ളവരെ പ്രകോപിതരാക്കുന്ന വസ്‌ത്രധാരണം പാടില്ലെന്ന്‌ കര്‍ണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി സി .സി പാട്ടീല്‍ പ്രസ്‌താവിച്ചു. മാന്യമായി വസ്‌ത്രം ധരിക്കുന്നവരെ ഒരളവോളം പീഡനങ്ങളില്‍ നിന്ന്‌ രക്ഷിക്കുമെന്നും പാട്ടീല്‍ അറിയിച്ചു. ഐടി കമ്പനികളിലും കാള്‍ സെന്ററുകളിലും മറ്റും രാത്രി വൈകിയും പെണ്‍കുട്ടികള്‍ക്ക്‌ ജോലി ചെയ്യേണ്ടി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ എന്താണ്‌ ധരിക്കുന്നതെന്ന ബോധം സ്‌ത്രീകള്‍ക്കുണ്ടാകണം. സ്‌ത്രീ പുരുഷ സമത്വമുണ്ടാകേണ്ടത്‌ വസ്‌ത്രത്തിലല്ലെന്ന കാര്യം ശ്രദ്ധിക്കണമെന്നും പാട്ടീല്‍ പറഞ്ഞു.

തങ്ങള്‍ക്ക്‌ സുരക്ഷിതമായ വസ്‌ത്രം ഏതാണെന്ന്‌ സ്‌ത്രീകളാണ്‌ തിരിച്ചറിയേണ്ടത്‌. തങ്ങള്‍ ധരിക്കുന്ന വസ്‌ത്രത്തെ കുറിച്ച്‌ സ്‌ത്രീകള്‍ പൂര്‍ണമായും ബോധവതികളാകേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക