Image

`കവിതഥ'യിലെ ഭാഷണം-2 (പ്രൊഫ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 03 May, 2015
`കവിതഥ'യിലെ ഭാഷണം-2 (പ്രൊഫ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
`മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!'

(മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഫിലഡല്‌ഫിജയയുടെ (മാപ്‌) `കവിതഥ' എന്ന ഏകദിന സെമിനാറിലെ കീനോട്ട്‌ പ്രസംഗത്തില്‍ ഇതിലെ പ്രസക്തഭാഗങ്ങള്‍ അവതരിപ്പിച്ചിരുന്നു).

ആശയക്കൈമാറ്റം, ആവിഷ്‌ക്കാരം, പ്രോത്സാഹനം

മാതൃഭാഷ ആശയക്കൈമാറ്റത്തിന്റെിയും ആവിഷ്‌കാരത്തിന്റൊയും പ്രാഥമിക പടവുകളാകുന്നുമാനവസംസ്‌കാരത്തിന്റൊയും പുരോഗതിയുടെയും അടിത്തറ.

ഭാഷയെന്ന ആശയവിനിമയ മാര്‌ഗ്ഗംയ ഉതിര്‌ന്നു വീണു വികസിച്ചപ്പോള്‍, ആംഗ്യചലനം, വാമൊഴിക്കും വരമൊഴിക്കും വഴിമാറി. അചിരേണ, നിയതമായ വ്യാകരണബന്ധത്തിലൂടെ നാം ആശയ വ്യക്തത ഉറപ്പാക്കി.

ഭാഷാപ്രയോഗത്തിലെ വൈകല്യം പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നു. ആശയവിനിമയത്തിലുള്ള തകരാറുമൂലം ശൂന്യാകാശപേടകങ്ങള്‍ പോലും പൊട്ടിത്തെറിക്കുന്നു. വ്യക്തികള്‌ക്കിുടയിലുള്ള വിടവും ഈ പ്രതിഭാസത്തിന്റെ പ്രതിഫലനം തന്നെ.

മലയാളം നമ്മുടെ മാതൃഭാഷ: പ്രോത്സാഹനവും പിന്താങ്ങലും

പത്തുവര്‌ഷടമെങ്കിലും മലയാളം പഠിച്ചവരാണല്ലോ ഭൂരിപക്ഷവും. പലരുടെയും കോളേജിലെ രണ്ടാംഭാഷ മലയാളമായിരിക്കാം. ഭാഷാസ്‌നേഹത്തിന്റെം പേരില്‍ മലയാളം ഉപഭാഷയായി തിരഞ്ഞെടുത്തോര്‍, ലുബ്ധിച്ചു മാര്‌ക്കു തരുന്ന ലബ്ധപ്രതിഷ്‌ഠരായ അക്കാലത്തെ വിദ്യാഭ്യാസ വിചക്ഷണരുടെ പിടിവാശിമൂലം സംഭവിച്ച, ഗ്രേഡില്‍ വരുന്ന കുറവിന്റെര ഉണങ്ങാത്ത മുറിവൂതി ആയുഷ്‌ക്കാലം വിലപിച്ചുവെന്നത്‌ മറ്റൊരു കാര്യം. ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം പഠിക്കാന്‍ വരുന്നവരെയും താല്‌പര്യം എടുക്കുന്നവരെയും നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള സമീപനമാണ്‌ അക്കാലത്ത്‌ ഉണ്ടായിരുന്നതെന്ന്‌ സൂചിപ്പിക്കാന്‍ വേണ്ടി പറഞ്ഞെന്നു മാത്രം. ഇന്ന്‌ അത്തരം പ്രതിസന്ധികള്‌ക്കു്‌ മാറ്റം വന്നിട്ടുണ്ട്‌.

ആഗോളവല്‌ക്കരണത്തില്‍ പിന്തള്ളപ്പെടുന്ന മാതൃഭാഷ

അനുഭവങ്ങളിലൂടെഎന്റെല ചരിത്രപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാം.

മാതൃഭാഷയിലൂടെ അദ്ധ്യയനം

1968ല്‍ഇംഗ്ലീഷ്‌ കോമ്പോസിഷന്‍ ക്ലാസ്സില്‍ `മാതൃഭാഷയിലൂടെ അദ്ധ്യയനം എന്ന ആശയത്തോട്‌ നിങ്ങള്‍ യോജിക്കുന്നുവോ' എന്നത്‌ ഇംഗ്ലീഷിലുള്ള പ്രകടപ്രസംഗത്തിന്റെഭ വിഷയമായിരുന്നു. വാസ്‌തവത്തില്‍,മാതൃഭാഷയില്‍ പഠിച്ചാല്‍ കാര്യങ്ങള്‍ പത്തു തവണ വേഗതയില്‍ഗ്രഹിക്കാന്‍ കഴിയും. അതുകൊണ്ട്‌ കോളേജു വരെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസം നല്ലതാകാമെന്നും വാദമുണ്ടായി.

ചിന്തിക്കുന്ന വാക്ക്‌

അതിനു കാരണം നാം വാക്കുകള്‍ക്കൊണ്ടാണ്‌ ചിന്തിക്കുന്നത്‌ എന്നതാണ്‌. വാക്കുകളില്ലെങ്കില്‍ നമ്മുടെ ചിന്ത ഇഴഞ്ഞേ നീങ്ങൂ. `പശു മേയുന്നു'എന്ന ആശയം വാക്കുകളില്ലാതെ ഒന്നു ചിന്തിച്ചു നോക്കൂ.ചിന്ത മുടന്തും. വാക്ക്‌ ചിന്തയെ വേഗത്തിലാക്കും. ദൃശ്യഭാവന ചലിക്കുന്ന ഗതി, ദൃശ്യത്തിനു പകരം നില്‌ക്കു ന്ന വാക്കിന്റെല തിരത്തള്ളലിനു മുമ്പില്‍ മന്ദഗമിനിയായിരിക്കും - ചിന്തിക്കാനും ആശയ വിനിമയം ചെയ്യാനും തുടങ്ങുന്ന ആദ്യഘട്ടങ്ങളിലെങ്കിലും!

മാതൃഭാഷയില്‍ ആദ്യകാലങ്ങളില്‍ നാം പഠിച്ച ക്രിയാപദങ്ങളും നാമങ്ങളും എത്രയോ സ്വാഭാവികതയോടെയാണ്‌ തലയില്‍ ശേഖരിച്ച്‌ പദസഞ്ചയം അഥവാ വാക്കുകളുടെ ലൈബ്രറി സൃഷ്ടിക്കുന്നത്‌. ആവശ്യത്തിന്‌ അതില്‌നിരന്നും ചൂണ്ടുകയേ വേണ്ടൂ. ഉദാഹരണമായി, ഒരു കൈപ്പത്തിയുടെ ഭാഗങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും സങ്കല്‌പ്പി്‌ച്ചു നോക്കൂ ഒരു പത്താം ക്ലാസ്സുകാരന്റെ്‌ പരിധിയില്‌നിഭന്ന്‌: പത്തി, ഉള്ളംക്കൈ, ചെറുവിരല്‍, മോതിരവിരല്‍,പെരുവിരല്‍, ചൂണ്ടുവിരല്‍, തള്ളവിരല്‍ തുടങ്ങിയവ. തത്തുല്യ ഇംഗ്ലീഷുപദങ്ങള്‍ എത്ര കാലം കഴിഞ്ഞാണ്‌ നാം മനസ്സിലാക്കിയത്‌.


ഇംഗ്ലീഷു വിദ്യാഭ്യാസത്തിന്റെ! പ്രസക്തി

ഈ സമീപനം ഉന്നത നിലവാരമുള്ള ശാസ്‌ത്രപഠനങ്ങള്‌ക്കു നല്ലതല്ലെന്ന്‌ എന്റെ പില്‌ക്കാകല അനുഭവം വ്യക്തമാക്കി. ഇത്തരുണത്തില്‍ പൊന്തിവരാറുള്ള ഒരു വാദമുഖം ഇതാണ്‌:വളരെ കുറച്ചു പേര്‍ മാത്രമല്ലേ ശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളില്‍ വ്യാപൃതരാകുന്നുള്ളൂ. അവരുടെ ജീവിതം സുഗമമാക്കാന്‍ എല്ലാവരും ഇംഗ്ലീഷു പഠിക്കണോ? പത്തമ്പത്‌ കൊല്ലം മുമ്പ്‌ ഇത്തരം വാദഗതിക്ക്‌ അല്‌പ്പം സാംഗത്യം ഉണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ അവസ്ഥയില്‍ ഇംഗ്ലീഷു വിദ്യാഭ്യാസം ആര്‌ജ്ജിണക്കേണ്ട ആവശ്യം മനസ്സിലാക്കാന്‍ സാമാന്യബുദ്ധിക്കുപരി നീന്തിക്കുളിക്കേണ്ടതില്ല.

കമ്പ്യൂട്ടര്‍ മേഖലയില്‍ പറയാനുമില്ല. ഈ യുഗത്തില്‍ ഇംഗ്ലീഷിന്റെക മേല്‌ക്കോസയ്‌മ പ്രത്യേകം പറഞ്ഞറിയിക്കണോ? കൂടാതെ, അമേരിക്ക പോലുള്ള ആധുനിക രാജ്യങ്ങളുടെ സമ്പത്തിന്റെം അടിസ്ഥാനം 5055% വരെ ശാസ്‌ത്രസാങ്കേതിക മേഖലകളെ ആശ്രയിച്ചിരിക്കുന്നു.

സാങ്കേതിക വിഷയങ്ങളില്‍ തത്തുല്യമായ മലയാള പദങ്ങള്‍ സൃഷ്ടിക്കുക പ്രയാസമാണ്‌. അതുകൊണ്ടാണ്‌പല കാര്യങ്ങളും എളുപ്പം പ്രകടിപ്പിക്കാന്‍ നാം ഇംഗ്ലീഷു പദങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നത്‌. അര്‌ത്ഥ സംവേദനത്തിനു മിക്കവാറും ഇംഗ്ലീഷിലേക്ക്‌ മനോഭാഷാന്തരീയം നടത്തിയാണ്‌ ഇത്തരം പല മലയാള പദങ്ങളും ഗ്രാഹ്യമാകുന്നത്‌.

ഈയിടെ മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിലെ ടി. ഡി. രാമകൃഷ്‌ണന്റെയ ഒരു കഥയില്‍ (കെണി) നാല്‌പ്പ തോ അമ്പതോ ഇംഗ്ലീഷു പദങ്ങള്‍ കണ്ടു. വിഷയം എന്തെന്ന്‌ അറിഞ്ഞാല്‍ ആരും അതിനെ പുച്ഛിക്കില്ല: ബംഗ്ലൂരിലെ ഐ. ടി. കമ്പനിയിലെ ഒരു പെണ്ണിനെ സിലിക്കണ്‍ വേലിയിലേക്ക്‌ റെക്കമെന്റ്‌ ചെയ്യുന്ന മേലുദ്യോഗസ്ഥന്‍, അവളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കഥാബീജം.

(തുടരും)

ഒന്നാം ഭാഗം വായിക്കുക.....
`കവിതഥ'യിലെ ഭാഷണം-2 (പ്രൊഫ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക