Image

ചങ്ങനാശേരി സ്വദേശി സ്വിറ്റ്‌സര്‍ലന്‍ഡില്‍ റോഡരികില്‍ മരിച്ചനിലയില്‍

Published on 02 January, 2012
ചങ്ങനാശേരി സ്വദേശി സ്വിറ്റ്‌സര്‍ലന്‍ഡില്‍ റോഡരികില്‍ മരിച്ചനിലയില്‍
സൂറിച്ച്‌: ചങ്ങനാശേരി സ്വദേശിയെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങനാശേരി കുരിശുംമൂട്‌ കോഴിമണ്ണില്‍ മാത്യുവിന്റെ മകന്‍ സുനില്‍ മാത്യു(30)വാണ്‌ മരിച്ചത്‌. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലൂസെര്‍നിലെ ഐഎസ്‌ബിഎം ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോളജിലെ നാലാംവര്‍ഷ പിജി വിദ്യാര്‍ഥിയായിരുന്നു സുനില്‍.

പുതുവത്സരദിനത്തില്‍ കൂരീലുള്ള ന്യൂ ബോംബെ റെസ്റ്റോറന്റില്‍ പഠനത്തിന്റെ ഭാഗമായി ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു സുനില്‍. ജനുവരി ഒന്നിനു രാവിലെ ബാഡ്‌ റാഗസിലുള്ള വീട്ടിലേക്ക്‌ പോകുകയായിരുന്ന സുനില്‍ വഴിയരികില്‍ തളര്‍ന്നു കിടക്കുന്നത്‌ കണ്‌ട്‌ വഴിയാത്രക്കാരാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌. മറിയാമ്മ(അമ്മിണി) ആണ്‌ മതാവ്‌. ഏകസഹോദരി ജോയിസ്‌ ഡെന്‍മാര്‍ക്കില്‍ ഉപരിപഠനം നടത്തുന്നു. സുനിലിന്റെ സംസ്‌കാരം പിന്നീട്‌.

റിപ്പോര്‍ട്ട്‌: വര്‍ഗീസ്‌ എടാട്ടുകാരന്‍
ചങ്ങനാശേരി സ്വദേശി സ്വിറ്റ്‌സര്‍ലന്‍ഡില്‍ റോഡരികില്‍ മരിച്ചനിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക