Image

മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മലകയറിയതായി ആക്ഷേപം

Published on 02 January, 2012
മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മലകയറിയതായി ആക്ഷേപം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ മന്ത്രി കെ.പി.മോഹനനൊപ്പം രണ്ടു വനിതാ പൊലീസുമാരും   മല കയറി. നീലിമല വരെ മന്ത്രിക്കൊപ്പം ഇവര്‍ ഉണ്ടായിരുന്നുവെന്നാണ് ആരോപണം.  ഇതേക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് എഡിജിപി ഉത്തരവിട്ടു. മൂന്നു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 

നീലിമല വരെ വനിതാ പൊലീസുകാര്‍ മന്ത്രിയെ അനുഗമിച്ചതായാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. അതേസമയം, ആരോപണം തെറ്റാണെന്നും പമ്പ വരെ മാത്രമാണ് വനിതാ പൊലീസുകാര്‍ അനുഗമിച്ചതെന്നും അതിനുശേഷം അവര്‍ മടങ്ങിപ്പോയെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക