Image

എന്‍എസ്എസിനു പരിധി വിട്ടു സഹായം ചെയ്തിട്ടില്ല: ഉമ്മന്‍ ചാണ്ടി

Published on 02 January, 2012
എന്‍എസ്എസിനു പരിധി വിട്ടു സഹായം ചെയ്തിട്ടില്ല: ഉമ്മന്‍ ചാണ്ടി
ചങ്ങനാശേരി: എന്‍എസ്എസ് പറഞ്ഞതു ചെയ്തു കൊടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എന്‍എസ്എസിന്റെ ശബ്ദം എപ്പോഴും ശ്രദ്ധിക്കപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിധിവിട്ട് എന്‍എസ്എസിനു സഹായം ചെയ്തിട്ടില്ലെന്നും ആവശ്യങ്ങള്‍ ന്യായമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക