Image

ഹരിയാനയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ 10 കുട്ടികള്‍ മരിച്ചു

Published on 02 January, 2012
ഹരിയാനയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ 10 കുട്ടികള്‍ മരിച്ചു
അംബാല: ഹരിയാനയില്‍ സ്‌കൂള്‍ വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് 10 കുട്ടികളും വാന്‍ ഡ്രൈവറും മരിച്ചു. എട്ട് വയസ്സില്‍ താഴെ പ്രായമുള്ള വിദ്യാര്‍ഥികളാണ് മരിച്ചത്. അംബാലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സഹ-ഷഹ്ബാദ് പാതയിലാണ് അപകടം നടന്നത്. 20 കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സഹാ നഗരത്തിലുള്ള അര്‍ജുന്‍ പബ്ലിക് സ്‌കൂളിലേക്ക് കുട്ടികളുമായി വരുകയായിരുന്ന വാനാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. കനത്ത മൂടല്‍ മഞ്ഞ് മൂലം റോഡിലെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം.

മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ വീതം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും ധനസഹായമായി നല്‍കും. മൂടല്‍മഞ്ഞ് കണക്കിലെടുത്ത് ജനവരി 31 വരെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 3.30 വരെയായി ക്രമീകരിക്കാന്‍ അംബാല ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക