Image

നായന്മാരുടെ കുത്തകാവകാശം എന്‍.എസ്.എസ്സിനില്ല: പിണറായി

Published on 02 January, 2012
നായന്മാരുടെ കുത്തകാവകാശം എന്‍.എസ്.എസ്സിനില്ല: പിണറായി
കൊല്ലം: നായന്മാരുടെ കുത്തകാവകാശം എന്‍.എസ്.എസ്സിനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സി.പി.എം ഒരു ജാതിക്കും എതിരല്ല. എന്നാല്‍ പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ക്കാണ് സി.പി.എം പ്രാധാന്യം നല്‍കുന്നത്. മുന്നോക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് ആദ്യം ആവശ്യപ്പെട്ട പാര്‍ട്ടി സി.പി.എം ആണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ജാതിക്കാരും മതക്കാരും അണിനിരക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്‍.എസ്.എസ് വേദി യു.ഡി.എഫ് വേദിയായി തോന്നുന്നത് തങ്ങളുടെ തെറ്റല്ല. ഭരണത്തില്‍ ജാതിമത ശക്തികള്‍ പ്രകടമായി ഇടപെടുന്നു. മുസ്ലിം ലീഗ് തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഒഴിവാക്കുന്നത് വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്. അഴിമതിക്കാരായ ദുര്‍മോഹികളാണ് ഡി.എം.ആര്‍.സിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. ഗ്ലോബല്‍ ടെന്‍ഡര്‍ ഒഴിവാക്കി ഡി.എം.ആര്‍.സിക്ക് നേരിട്ട് കരാര്‍ നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക