Image

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ 'കാന്‍സറിനെതിരെ പോരാട്ടം' പദ്ധതി പ്രകാശനം ചെയ്തു

Published on 02 January, 2012
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ 'കാന്‍സറിനെതിരെ പോരാട്ടം' പദ്ധതി പ്രകാശനം ചെയ്തു

കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'ജീവന്റെ സംരക്ഷണം- കാന്‍സറിനെതിരെ പോരാട്ടം' പദ്ധതിയുടെ പ്രകാശനം സീറോ മലബാര്‍ സഭ മേജര്‍
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിച്ചു. സഭാ ആസ്ഥാനമായ കൊച്ചി, കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ.ജോസ് പന്തപ്ലാംതൊട്ടിയില്‍, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, റവ.ഡോ.മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

സാമ്പത്തിക ക്ലേശമനുഭവിക്കുന്ന കാന്‍സര്‍രോഗികളായവരുടെ മക്കളുടെ വിദ്യാഭ്യാസ സഹായപദ്ധതിയും, കാന്‍സര്‍ രോഗികളായ കുട്ടികളെ ദത്തെടുക്കുന്നതുമായ “'ഹെല്‍ത്തി ചൈല്‍ഡ് വെല്‍ത്തി നേഷന്‍-ആരോഗ്യമുള്ള കുട്ടി സമ്പന്ന രാഷ്ട്രം'’പദ്ധതി, ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സഭാ രൂപതകള്‍, ഇടവകകള്‍, മിഷന്‍ കേന്ദ്രങ്ങള്‍, അല്മായ പ്രസ്ഥാനങ്ങള്‍, യുവജന വനിതാ സംഘടനകള്‍, കുടുംബക്കൂട്ടായ്മകള്‍, സന്നദ്ധസംഘടനകള്‍, സഭാസ്ഥാപനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി കാന്‍സറിനെതിരെ ബോധവല്‍ക്കരണ പരിപാടികളും പ്രഥമഘട്ടത്തില്‍ അല്മായ കമ്മീഷന്‍ ലക്ഷ്യമിടുന്നു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ 'കാന്‍സറിനെതിരെ പോരാട്ടം' പദ്ധതി പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക