Image

കോട്ടയം അതിരൂപതാ ശതാബ്‌ദി: രാഷ്‌ട്രപതി മുഖ്യാതിഥി

Published on 13 June, 2011
കോട്ടയം അതിരൂപതാ ശതാബ്‌ദി: രാഷ്‌ട്രപതി മുഖ്യാതിഥി
കോട്ടയം: കോട്ടയം അതിരൂപത ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.ശതാബ്‌ദി സമാപനം ഓഗസ്‌റ്റ്‌ 28, 29 തീയതികളിലാണ്‌ നടക്കുന്നത്‌. 26ന്‌ തെള്ളകം ചൈനത്യ പാസ്റ്ററല്‍ സെന്ററില്‍ അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ ക്‌നാനായ സമുദായക്കാര്‍ ഒന്നുചേരും. സമാപന സമ്മേളനത്തിനു മുന്നോടിയായി 21 ന്‌ കടുത്തുരുത്തിയില്‍ മിഷന്‍ സംഗമം നടത്തും. 28നു ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ കോട്ടയം നഗരത്തില്‍ നടക്കുന്ന സാംസ്‌കാരിക റാലിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. 29ന്‌ രാവിലെ കത്തീഡ്രലില്‍ കൃതജ്ഞതാബലി. ഉച്ചയ്‌ക്കു 12ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക