Image

2 ജി: സി.ബി.ഐയ്ക്ക് സുപ്രീം കോടതി നോട്ടീസ്‌

Published on 02 January, 2012
2 ജി: സി.ബി.ഐയ്ക്ക് സുപ്രീം കോടതി നോട്ടീസ്‌
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സുപ്രീം കോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചു. മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബഹുറ, മുന്‍ ടെലികോം മന്ത്രി എ രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ ചന്ദോലിയ എന്നിവയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇത്. ജാമ്യാപേക്ഷ നിരസിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ചന്ദോലിയ സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ജി.എസ് സിങ്‌വി അധ്യക്ഷനായ ബഞ്ചാണ് സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചത്. 2 ജി അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയ്‌ക്കൊപ്പം ഫിബ്രവരി രണ്ടിനാണ് ബഹുറയും ചന്ദോലിയയും അറസ്റ്റിലായത്. വിചാരണ കോടതി ചന്ദോലിയയ്ക്ക് ജാമ്യം അനുവദിച്ചത് ഹൈക്കോടതി സ്‌റ്റേചെയ്തതിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ സുപ്രീം കോടതി നീട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക