Image

ആണവ ഇന്ധന ദണ്ഡ് വികസിപ്പിച്ചുവെന്ന് ഇറാന്‍

Published on 02 January, 2012
ആണവ ഇന്ധന ദണ്ഡ് വികസിപ്പിച്ചുവെന്ന് ഇറാന്‍
ടെഹ്‌റാന്‍: റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ആണവ ഇന്ധന ദണ്ഡ് തദ്ദേശീയമായി വികസിപ്പിച്ചുവെന്ന് ഇറാന്‍. അറ്റോമിക് ഇനര്‍ജി ഓര്‍ഗനൈസേഷന്റെ വെബ് സൈറ്റിലാണ് ഇറാന്‍ ഇക്കാര്യം അവകാശപ്പെട്ടത്. പരിശോധനയ്ക്കുശേഷം ടെഹ്‌റാനിലെ പരീക്ഷണ റിയാക്ടറില്‍ ദണ്ഡ് ഉപയോഗിച്ചു തുടങ്ങിയെന്നും വെബ് സൈറ്റില്‍ പറയുന്നു.

ടെഹ്‌റാനിലെ പരീക്ഷണ റിയാക്ടറില്‍ തദ്ദേശീയമായി വികസിപ്പിച്ച ആണവ ഇന്ധന ദണ്ഡ് ഉപയോഗിക്കുമെന്ന് ഇറാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അര്‍ബുദ ചികിത്സയ്ക്കുവേണ്ടി ഐസോടോപ്പുകള്‍ നിര്‍മ്മിക്കുന്ന ടെഹ്‌റാനിലെ റിയാക്ടറില്‍ 1993 ല്‍ അര്‍ജന്റീനയില്‍നിന്ന് ലഭിച്ച ഇന്ധന ദണ്ഡുകളാണ് ഉപയോഗിച്ചിരുന്നത്.

അതിനിടെ ഒരു മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് ഇറാന്‍ നാവികസേന അവകാശപ്പെട്ടു. എണ്ണടാങ്കറുകള്‍ സഞ്ചരിക്കുന്ന അന്താരാഷ്ട്ര കപ്പല്‍പാതയ്ക്ക് സമീപമാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അമേരിക്കന്‍ യുദ്ധക്കപ്പലുകളെ നേരിടാനാണ് ഇറാന്‍ മധ്യദൂര മിസൈല്‍ വികസിപ്പിച്ചതെന്ന് കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക