Image

ഷാന വിരുത്തികുളങ്ങര അമേരിക്കന്‍ ബ്യൂട്ടി പേജന്റ് നാഷണലില്‍ സെക്കന്റ് റണ്ണര്‍ -അപ്പ്

ജയിന്‍ മാക്കീല്‍ Published on 02 January, 2012
ഷാന വിരുത്തികുളങ്ങര അമേരിക്കന്‍ ബ്യൂട്ടി പേജന്റ് നാഷണലില്‍ സെക്കന്റ് റണ്ണര്‍ -അപ്പ്

ചിക്കാഗോ: ഓര്‍ലാന്‍ഡോയില്‍ വച്ചുനടന്ന അമേരിക്കന്‍ ബ്യൂട്ടി പേജന്റ് നാഷണല്‍ മല്‍സരത്തില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് ചരിത്രനേട്ടം. ഡിസംബര്‍ 14 മുതല്‍ 19വരെ
ഓര്‍ലാന്‍ഡോയിലെ ഓറഞ്ച് കൗണ്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന പ്രീ-ടീന്‍ വിഭാഗത്തിലെ ബ്യൂട്ടി പേജന്റിലാണ് ഷാന വിരുത്തികുളങ്ങര ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത്.

കഴിഞ്ഞ മെയ്മാസത്തിലെ ചിക്കാഗോയില്‍ വച്ചു നടന്ന പേജന്റില്‍ ഒന്നാം സ്ഥാനം നേടി. ഷാന മിസ് പ്രീ-ടീന്‍ ചിക്കാഗോ ആയി തിരഞ്ഞെടുക്കപ്പെടുകയും നാഷണല്‍ പേജന്റില്‍ ചിക്കാഗോയെ പ്രതിനിധീകരിയ്ക്കാന്‍ അര്‍ഹത നേടുകയും ചെയ്തിരുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു വന്ന 65-ഓളം വിജയികളോട് മല്‍സരിച്ച് 8 പേരടങ്ങിയ ജഡ്ജിംഗ് പാനലിന്റെ മുമ്പാകെയുള്ള പേഴ്ണണല്‍ ഇന്റര്‍വ്യൂ, കാഷ്വല്‍ വെയര്‍ , ഫോര്‍മല്‍ വെയര്‍ , ചോദ്യോത്തര റൗണ്ട് വിഭാഗങ്ങളില്‍ ഉജ്ജ്വല പ്രകടനം കാഴ്ച വച്ച് ഷാന ഫൈനല്‍ റൗണ്ടിലേയ്ക്കുള്ള പത്തുപേരില്‍ ഒരാളായി. ഫൈനല്‍ റൗണ്ടിലെ ചോദ്യോത്തരവേളയില്‍ മികച്ച ഉത്തരം നല്‍കി കാണികളുടെ കൈയ്യടി നേടിയ ഷാന സെക്കന്റ് റണ്ണര്‍ -അപ് ആയി പ്രഖ്യാപിയ്ക്കപ്പെട്ടു.

7th ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ ഷാന, പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതോടൊപ്പം പാഠ്യേതര മേഖലകളിലും മികവു തെളിയിച്ചിട്ടുണ്ട്. സ്‌ക്കൂള്‍ ടാലന്റ് ഷോയില്‍ നിരവധി തവണ മാസ്റ്റര്‍ ഓഫ് സെറിമണി ആയി തിളങ്ങിയിട്ടുണ്ട്. ഭരതനാട്യത്തില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഷാന ക്ലാസിക്കല്‍ , ഫോക്ക്, ഹിപ്-ഹോപ്‌സ് നൃത്തരൂപങ്ങള്‍ അനായാസമായി കൈകാര്യം ചെയ്യുകയും, ചിക്കാഗോ കെസിഎസ് കലാതിലകം, ചിക്കാഗോ മലയാളി അസോസിയേഷന്‍ റൈസിംഗ് സ്റ്റാര്‍ പദവികള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ബ്ലൂമിംഗ്‌ഡേയിലില്‍ താമസിയ്ക്കുന്ന വിരുത്തികുളങ്ങര സൈമണ്‍ - സിബിയ ദമ്പതിമാരുടെ ഇളയ പുത്രിയാണ് ഷാന. സിയോണ, ഷേരന്‍ എന്നിവര്‍ സഹോദരിമാരാണ്.

സൗന്ദര്യത്തേക്കാള്‍ ഉപരിയായി വ്യക്തിഗത മികവിനും ഭൗതികശക്തിയ്ക്കും മുന്‍തൂക്കം നല്‍കി രാജ്യത്തെ മികച്ച പ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹനം നല്‍കുന്ന അമേരിക്കന്‍ ബ്യൂട്ടി പേജന്റില്‍ ഷാന കൈവരിച്ച ഈ അപൂര്‍വ്വനേട്ടം എല്ലാ ഇന്ത്യാക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്ക് വളരെ അഭിമാനകരമാണ്.
ഷാന വിരുത്തികുളങ്ങര അമേരിക്കന്‍ ബ്യൂട്ടി പേജന്റ് നാഷണലില്‍ സെക്കന്റ് റണ്ണര്‍ -അപ്പ്ഷാന വിരുത്തികുളങ്ങര അമേരിക്കന്‍ ബ്യൂട്ടി പേജന്റ് നാഷണലില്‍ സെക്കന്റ് റണ്ണര്‍ -അപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക