Image

ഡാലസ് സെന്റ്‌ അല്‍ഫോണ്‍സാ ദേവാലയത്തില്‍ ക്രിസ്മസും പുതുവത്സരവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 January, 2012
ഡാലസ് സെന്റ്‌ അല്‍ഫോണ്‍സാ ദേവാലയത്തില്‍  ക്രിസ്മസും പുതുവത്സരവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
 
ഡാലസ്(കൊപ്പേല്‍) : സെന്റ് അല്‍ഫോണ്‍സാ സീറോ-മലബാര്‍ കാത്തലിക് ദേവാലയത്തിലെ ക്രിസ്മസ് പുതുവത്സര ദിനാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി. തിരുപിറവിയുടെ സ്തുതിഗീതങ്ങള്‍ ഉദ്‌ഘോഷിച്ച ക്രിസ്മസ് രാത്രിയിലെ പാതിരാ കുര്‍ബാനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

മനുഷ്യകുലത്തിനു പാപമോചനമേകാന്‍ ദൈവപുത്രന്‍ ഭൂമിയില്‍ മനുഷ്യാവതാരം ചെയ്ത സദ് വാര്‍ത്തയുടെ വചന സന്ദേശം ഇടവക വികാരി ഫാ. മാത്യൂ ശാശ്ശേരില്‍ കുര്‍ബാന മധ്യേ നല്‍കി. ഇടവകയിലെ യുവജനങ്ങള്‍ ദേവാലയ കവാടത്തിനു സമീപം ഒരുക്കിയ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും ശ്രദ്ധേയമായി. നിര്‍ധനരെ സഹായിക്കാ
ന്‍ ഇടവകയിലെ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ നടത്തിയ ധനസമാഹരണ ക്രിസ്മസ് റാഫിളിന്റെ നറുക്കെടുപ്പും ഫലപ്രഖ്യാപനവും ക്രിസ്മസ് ദിനത്തില്‍ നടന്നു.

പോയ വര്‍ഷം ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കായി
നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഡിസംബര്‍ 31ന് രാത്രിയില്‍ പ്രത്യേക വര്‍ഷാന്ത്യ പ്രാര്‍ത്ഥനയും ആരാധനയും തുടര്‍ന്ന് പുതുവത്സരത്തെ വരവേറ്റുകൊണ്ട് രാത്രി പന്ത്രണ്ടു മണിക്ക് വര്‍ഷാരംഭ പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബാനയും നടന്നു. ഫാ.മാത്യൂ ശാശ്ശേരില്‍ പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി ഇടവക ജനങ്ങള്‍ക്ക് പുതുവത്സരം ആശംസിച്ചു. 2012ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇടവകയുടെ പുതിയ കൈക്കാരന്‍മാര്‍ അന്നേദിവസം വി.കുര്‍ബാന മധ്യേ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

ഇടവക ജനങ്ങള്‍ കേക്ക് മുറിച്ചു മധുരം പങ്കുവെച്ചും ആശംസകള്‍ കൈമാറിയും പുതുവത്സരാഘോഷങ്ങള്‍ ഹൃദ്യമാക്കി.
ഡാലസ് സെന്റ്‌ അല്‍ഫോണ്‍സാ ദേവാലയത്തില്‍  ക്രിസ്മസും പുതുവത്സരവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
ഡാലസ് സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ഒരുക്കിയ പുല്‍ക്കൂട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക