Image

ലിറ്റില്‍ ഫ്ലാര്‍ ആസ്പത്രിയിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നു

Published on 02 January, 2012
ലിറ്റില്‍ ഫ്ലാര്‍ ആസ്പത്രിയിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നു
അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലാവര്‍ ആസ്പത്രിയിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 70 ശതമാനം നഴ്‌സുമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാരുടെ സംഘടന ആസ്പത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ നാലുപേര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുവെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് സമരം നടത്താന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക