Image

രക്ഷാപ്രവര്‍ത്തനത്തിനിടെ നഴ്‌സ് ഹെലികോപ്റ്ററില്‍ നിന്നും വീണുമരിച്ചു

പി. പി. ചെറിയാന്‍ Published on 28 April, 2015
രക്ഷാപ്രവര്‍ത്തനത്തിനിടെ നഴ്‌സ് ഹെലികോപ്റ്ററില്‍ നിന്നും വീണുമരിച്ചു
ഓസ്റ്റിന്‍(ടെക്‌സസ്): ബാര്‍ട്ടന്‍ ക്രീക്ക് ഗ്രീന്‍ ബെല്‍റ്റില്‍ നിന്നും ഒരു സ്ത്രീയെ രക്ഷപ്പെടുത്തുന്നതിനിടെ, മെഡിക്കല്‍ ഹെലിക്കോപ്റ്ററില്‍ നിന്നും താഴേക്ക് വീണു ടെക്‌സസ്സില്‍ നിന്നുള്ള നഴ്‌സ് ക്രിസ്റ്റില്‍ മെക്ക്‌ലയ്ന്‍(46) മരിച്ചു.

ഏഴുവര്‍ഷമായി സ്റ്റാര്‍ ഫ്‌ളൈയ്റ്റില്‍ നഴ്‌സായി ജോലി ചെയ്യുന്ന ക്രിസ്റ്റിന്‍ രക്ഷാപ്രവര്‍ത്തക സംഘത്തോടൊപ്പം ഏപ്രില്‍ 27 തിങ്കളാഴ്ച രാത്രിയാണ് ഓസ്റ്റിനിലെത്തിയത്. ബാര്‍ട്ടന്‍ ക്രീക്കില്‍ അബന്ധത്തില്‍ വീണ സ്ത്രീയെ രക്ഷിച്ച് മുകളിലേക്ക് ഉയര്‍ത്തുന്നതിനിടെയാണ് ഹെലികോപ്റ്ററില്‍ നിന്നും താഴേക്ക് പതിച്ചത്. ക്രിസ്റ്റീന സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചതായി സ്റ്റാര്‍ ഫ്‌ളൈയ്റ്റ് അധികൃതര്‍ പറഞ്ഞു. മരണം എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കുവാന്‍ കമ്പനി വക്താവ് ലിസ ബ്ലോക്ക് വിസമ്മതിച്ചു. ഇന്ന്(ചൊവ്വാഴ്ച) മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലിസ. നാഷ്ണല്‍ ട്രാസ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അപകടത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രീക്കില്‍ വീണ സ്ത്രീയെ പരിക്കുകളോടെ ഓസ്‌ററിന്‍ യൂണിവേഴ്‌സിററി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊളറാഡോയില്‍ നിന്നും ടെക്‌സസ്സിലേക്ക് താമസം മാറ്റിയ അവിവാഹിതയായ നഴ്‌സിന്റെ മരണത്തെ കുറിച്ചു അന്വേഷണം പൂര്‍ത്തീകരിക്കുന്നതുവരെ സ്റ്റാര്‍ ഫ്‌ളൈയ്റ്റ് സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് കമ്പനി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ നഴ്‌സ് ഹെലികോപ്റ്ററില്‍ നിന്നും വീണുമരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക