Image

`അയ്യപ്പ ആരാധനാ ദിവസം' ഷിക്കാഗോയില്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 02 January, 2012
`അയ്യപ്പ ആരാധനാ ദിവസം' ഷിക്കാഗോയില്‍ നടത്തി
ഷിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അറോറ ബാലാജി ക്ഷേത്രത്തിലെ പഞ്ചവടി ഓഡിറ്റോറിയത്തില്‍ `ആയ്യപ്പ ആരാധനാ ദിവസം' ആചരിച്ചു. രാവിലെ ഗണപതി പൂജയോടെ ആരംഭിച്ച്‌ ദേവീ പൂജ, വിഷ്‌ണു പൂജ, ശിവ പൂജ, അയ്യപ്പ പൂജ, അഭിഷേകം, വിശേഷാല്‍ പൂജകള്‍, അര്‍ച്ചന, ദീപാരാധന എന്നിവയോടുകൂടി വൈകുന്നേരം 9 മണിയോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള അനവധി ഭക്തജനങ്ങള്‍ രാവിലെ മുതല്‍തന്നെ വിശേഷാല്‍ പൂജകളില്‍ പങ്കുചേര്‍ന്ന്‌ അയ്യപ്പ സ്വാമിയുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി. ഗുരുസ്വാമി നടരാജന്റെ നേതൃത്വത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടന്നു.

വിവിധ പരിപാടികള്‍ക്ക്‌ അനില്‍ നായര്‍, അരവിന്ദ്‌ പിള്ള, ആനന്ദ്‌, ഗോപാലകൃഷ്‌ണന്‍, വി. രാജമ്മ ഗോപാലകൃഷ്‌ണന്‍, രമേഷ്‌ സി, വര്‍ദേഷ്‌, അജികുമാര്‍, നാരായണന്‍ കുട്ടപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദൈവീകമായ ഈ ചടങ്ങ്‌ ഭംഗിയാക്കുവാന്‍ പ്രയത്‌നിച്ച ഏവരോടും സ്‌പോണ്‍സര്‍മാരോടും ഭക്തജനങ്ങളോടും പ്രസിഡന്റ്‌ അനില്‍കുമാര്‍ പിള്ളയും, സെക്രട്ടറി ശിവന്‍ മുഹമ്മയും നന്ദി അറിയിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
`അയ്യപ്പ ആരാധനാ ദിവസം' ഷിക്കാഗോയില്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക