ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക്‌ലാന്റ് കൗണ്ടിയില്‍ നിന്ന് വമ്പിച്ച
ഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ലെജിസ്ലേറ്റര്‍ ആനി പോളിന്റെ
സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി നാല് ബുധനാഴ്‌ച വൈകീട്ട് 7 മണിക്ക്
റോക്‌ലാന്റ് കൗണ്ടിയിലെ ന്യൂസിറ്റിയില്‍ വെച്ചു (Rockland County Legislature, 11
New Hempstead Road, New City, New York 10956) നടക്കും.
തുടര്‍ന്ന്
സ്വീകരണവും നടക്കുന്നതായിരിക്കും [The American Legion (Ground Floor), 65 American
Legion Way, Near Rt. 304 & Congers Road, New City, New York 10956]. ഈ അസുലഭ
മുഹൂര്‍ത്തം സാക്ഷ്യം വഹിക്കുന്നതിനായി എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി
അഗസ്റ്റിന്‍ പോള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അഗസ്റ്റിന്‍
പോള്‍ 845 623 8549, 845 596 9673.