Image

കൊല്‍ക്കൊത്ത പാര്‍ക്ക്‌ സ്‌ട്രീറ്റില്‍ അഗ്നിബാധ

Published on 01 January, 2012
കൊല്‍ക്കൊത്ത പാര്‍ക്ക്‌ സ്‌ട്രീറ്റില്‍ അഗ്നിബാധ
കൊല്‍ക്കത്ത: കൊല്‍ക്കൊത്തയിലെ പാര്‍ക്ക്‌ സ്‌ട്രീറ്റില്‍ അഗ്നിബാധ. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12-ന്‌ പാര്‍ക്ക്‌ സ്‌ട്രീറ്റിലെ ഒരു കെട്ടിടത്തിന്റെ എട്ടാം നിലയിലാണ്‌ തീപിടുത്തമുണ്ടായത്‌. ആളപായമില്ല. തക്ക സമയത്ത്‌ തീപിടുത്തം ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ ദുരന്തമുണ്ടായില്ല. ഹൈഡ്രോളിക്‌ ലാഡര്‍ ഉപയോഗിച്ചാണ്‌ അഗ്‌നിശമന സേനാംഗങ്ങള്‍ മുകളിലത്തെ നിലയിലേക്ക്‌ കയറിയത്‌.

പത്ത്‌ ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്ന്‌ തീ കെടുത്തി. എ.പി.ജെ ഹൗസില്‍ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഞായറാഴ്‌ച ഓഫീസുകള്‍ക്ക്‌ അവധി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വൈദ്യുത ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക