Image

കൊച്ചി മെട്രോ: ആഗോള ടെന്‍ഡര്‍ എന്തിനെന്ന്‌ വയലാര്‍ രവി

Published on 01 January, 2012
കൊച്ചി മെട്രോ: ആഗോള ടെന്‍ഡര്‍ എന്തിനെന്ന്‌ വയലാര്‍ രവി
കണ്ണൂര്‍: വിവാദത്തിലായ കൊച്ചി മെട്രോ റെയില്‍ പദ്ധതി നടത്തിപ്പിന്‌ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുന്നതെന്തിന്‌ സര്‍ക്കാര്‍ വിശദീകരിക്കണെന്ന്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിന്‌ എതിരായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എം.ഡി ഇ ശ്രീധരന്‍ സ്വീകരിച്ച നിലപാട്‌ പുന:പരിശോധിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും കണ്ണൂരില്‍ വയലാര്‍ രവി പറഞ്ഞു.

കൊച്ചി മെട്രോ പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിന്‌ ഓപ്പണ്‍ ടെന്‍ഡര്‍ ആവശ്യമാണെന്ന്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ എം.ഡി. ടോം ജോസ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ നടത്തിപ്പ്‌ ഏല്‌പിക്കാത്ത സാഹചര്യത്തില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനു ശേഷം പദ്ധതിയില്‍ നിന്ന്‌ പിന്മാറാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ പണി മാത്രം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും പുതിയ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്നും കാണിച്ച്‌ ഇ. ശ്രീധരന്‍ കൊച്ചിയിലെ ഓഫീസിലേക്ക്‌ കത്തും അയച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക